ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ ചേട്ടന്റെ സുഹൃത്താണ് മർദിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. നെഞ്ചിനും മുഖത്തും പരുക്ക്. ചെരുപ്പ് മാറിയിട്ടതിനാണ് മർദിച്ചത്. ആദിവാസി വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഏഴാം ക്ലാസുകാരന്റെ ജ്യേഷഠനെ കാണാൻ വീട്ടിലെത്തിയതായിരുന്നു പ്ലസ് ടു വിദ്യാർത്ഥി. മൂവരും ഒന്നിച്ച് സമയം ചെലവഴിച്ച ശേഷം പുറത്തിറങ്ങിയപ്പോൾ ചെരുപ്പ് മാറിയിട്ടതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടായി. തുടർന്ന് ഇത് മർദനത്തിൽ അവസാനിക്കുകയായിരുന്നു. ഏഴാം ക്ലാസുകാരന് സാരമായി പരിക്കേറ്റിട്ടുണ്ട്.









