ചങ്ങരംകുളം: റോഡപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഡ്രൈവർമാർക്ക് ആശ്വാസവുമായി അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ‘ടേക്ക് എ ബ്രേക്ക്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന പാതയിലൂടെയുള്ള രാത്രിയാത്രക്കാർക്ക് ചായയും ലഘുഭക്ഷണവും വിതരണം ചെയ്തു.
അടുത്തിടെയായി അപകടങ്ങൾ നിത്യസംഭവമായി മാറിയ സംസ്ഥാന പാതയിലെ ചങ്ങരംകുളം – മാന്തടം റോഡിലായിരുന്നു എൻ.എസ്.എസ് വോളണ്ടിയർമാർ സേവനവുമായി എത്തിയത്. രാത്രി ഒരുമണിക്ക് ശേഷം ഡ്രൈവർമാർക്കുണ്ടാകുന്ന ഉറക്കക്ഷീണം ഒഴിവാക്കാനും, അതുവഴി റോഡപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ വേറിട്ട പദ്ധതി നടപ്പിലാക്കിയത്.
ദീർഘദൂര യാത്രക്കാർക്കും ചരക്കുവാഹനങ്ങളിലെ ഡ്രൈവർമാർക്കും ഈ ഉദ്യമം വലിയൊരാശ്വാസമായി. പരിപാടിക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ റഹ്‌മാൻ പി. നേതൃത്വം നൽകി. എൻ.എസ്.എസ് വോളണ്ടിയർമാർ പങ്കെടുത്തു.







