ചാലിശ്ശേരി: ചാലിശ്ശേരി ഹയർ സെക്കന്ററി സ്കൂളിലേ യദുകൃഷ്ണ, നാടിനും സ്കൂളിനും അഭിമാനകരമായ നേട്ടം കൈവരിച്ചു കൊണ്ട്, നാഷണൽ ലെവൽ പോൾ വാൾട്ട് മത്സരത്തിൽ യോഗ്യത നേടി.കേരളത്തെ പ്രതിനിധീകരിച്ച് ഒഡീഷ്യയിലേക്കു യാത്ര തിരിക്കുന്ന യദുവിനു യാത്രക്കും മറ്റു ചിലവുകൾക്കുമായി മാർവൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സഹായധനം നൽകി.ക്ലബ്ബ് കെട്ടിടത്തിൽ ചേർന്ന യോഗത്തിൽ വെച്ച് ക്ലബ്ബ് സെക്രട്ടറി മണികണ്ഠൻ തുക യദുവിനു കൈമാറി.യോഗത്തിൽ ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് മെമ്പർമാർ. സച്ചിദേവ്, ജ്യോതി ദേവ്, തൂറാബ്, ബിജു കടവാരത്തു സുബ്രമഹ്ണ്യൻ,റെജി തുടങ്ങിയവർ പങ്കെടുത്തു.











