ചങ്ങരംകുളം:വ്യാപാരി വ്യവസായി സമിതി ആലംകോട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.അനധികൃത വഴിയോരകച്ചവടങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ആലംകോട് പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.ചങ്ങരംകുളം ടൗണില്‍ നിന്ന് ആരംഭിച്ച പ്രകടനം പഞ്ചായത്ത് ഔഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.തുടര്‍ന്ന് നടന്ന ധര്‍ണ്ണ വ്യാപാരി വ്യവസായി സമിതി എടപ്പാള്‍ ഏരിയ പ്രസിഡണ്ട് എംകെ ഹമീദ് ഉദ്ഘാടനം ചെയ്തു.റൗഫ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഫൈസല്‍ അധ്യക്ഷത വഹിച്ചു.മറ്റു നേതാക്കളും വ്യാപാരികളും നേതൃത്വം നല്‍കി











