ചങ്ങരംകുളം:കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ദേശവിളക്ക് 2025 നവംബർ 17 തിങ്കളാഴ്ച (വൃശ്ചികം 1)ന് വിവിധ ചടങ്ങുകളോടെ നടന്നു. കാലത്ത് നടതുറന്ന് ഗണപതിഹോമം ഉച്ചക്ക് അന്നദാനവും വൈകിയിട്ട് അന്തിമഹാകാളൻ കാവിൽനിന്നും പാലക്കൊമ്പ് എഴുന്നള്ളിച്ചു ക്ഷേത്രത്തിൽ അവസാനിപ്പിച്ചു.അയ്യപ്പൻ വിളക്ക് കുലപതി കോലൊളമ്പ് ബാലൻ സ്വാമിയുടെ നേതൃത്വത്തിൽ നടന്ന ദേശവിളക്കിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.വൈകിയിട്ട് ശ്രുതി ഓർക്കസ്ട്രയുടെ ഭക്തി ഗാനമേളയും ഉണ്ടായിരുന്നു.











