ചങ്ങരംകുളം:സിപിഎം തഴഞ്ഞതോടെ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി യുഡിഎഫ് രംഗത്ത്.നന്നംമുക്ക് പഞ്ചായത്തിലെ മൂക്കുതല പിടാവനൂര്‍ ഭാഗം ഉള്‍പ്പെടുന്ന പതിനാറാം വാര്‍ഡിലാണ് സിപിഐ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.പിടാവനൂര്‍ സ്വദേശി സുമേഷ് ആണ് സ്വതന്ത്രനായി മത്സരിക്കുന്നത്കഴിഞ്ഞ തവണ സിപിഐ 4 വാര്‍ഡില്‍ ഒറ്റക്ക് മത്സരിച്ചിരുന്നു.ഇത്തവണ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു എന്ന് യുഡിഎഫ് നേതാക്കളായ നാഹിര്‍ ആലുങ്ങല്‍,മുരളി എന്നിവര്‍ പറഞ്ഞു.നേരത്തെ സിപിഐക്ക് പഞ്ചായത്തില്‍ സീറ്റ് നല്‍കിയിരുന്നെങ്കിലും രണ്ട് തവണ തുടര്‍ച്ചയായി തഴഞ്ഞതില്‍ പ്രതിഷേധിച്ചാണ് സിപിഐ സ്വതന്ത്രനായി മത്സരിക്കുന്നത്നിലവില്‍ യുഡിഎഫ് എട്ടും എല്‍ഡിഎഫ് എട്ടും ബിജെപിക്ക് ഒരു സീറ്റും ഉള്ള നന്നംമുക്ക് പഞ്ചായത്ത് നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫ് ഭരിക്കുന്നത്.ഇത്തവണ വാര്‍ഡ് വിഭജനം വന്നതോടെ 19 വാര്‍ഡുകളിലാണ് നന്നംമുക്കില്‍ മത്സരം നടക്കുന്നത്









