കാലടി : കേരളീയ വാദ്യ പാരമ്പര്യത്തെ ആധികാരികമായി പരിചയപ്പെടുത്തുന്ന ‘തക്കിട്ട ബുക്ക്’ നവംബർ 27-ന് രാവിലെ 10 മണിക്ക് കണ്ടനകം സോപാനം സ്കൂളിന്റെ സഭാമണ്ഡപത്തിൽ വെച്ച് പ്രകാശനം ചെയ്യും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഡോക്ടർ കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണൻ ആമുഖപ്രഭാഷണം നിർവഹിക്കും.
വർഷങ്ങളോളം നടത്തിയ ഗവേഷണത്തിന്റെയും പരിശ്രമത്തിന്റെയും പരിണതിഫലമായ ഈ വാദ്യചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങ് ഭംഗിയായി സംഘടിപ്പിക്കാനായി എല്ലാവരുടെയും സാന്നിധ്യവും പിന്തുണയും സംഘാടകർ അഭ്യർത്ഥിച്ചു.











