ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ46ാം മത് സ്ഥാപക ദിനവും സ്ഥാപകാംഗങ്ങളെയും കലാസാഹിത്യ രംഗങ്ങളിലെപ്രതിഭകളെയും ആദരിക്കലും സംഘടിപ്പിച്ചു. സംസ്ഥാനലൈബ്രറി കൗൺസിൽ നാടകോത്സവത്തിലെ മികച്ച നടിയും എഴുത്തുകാരിയുമായ അഞ്ജു അരവിന്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി കെ രാജൻ അധ്യക്ഷത വഹിച്ചു.അര നൂറ്റാണ്ട് മുമ്പ് ചങ്ങരംകുളത്ത് മോഹൻ ആർട്സ് എന്ന ചിത്രകലാ സ്ഥാപനം നടത്തിയിരുന്ന ആർട്ടിസ്റ്റ് മോഹനെയും നൂറ്റിയെഴുപത്തഞ്ച് പുസ്തക ചർച്ചകളിൽ ആമുഖ പ്രഭാഷണം നിർവ്വഹിച്ച സാഹിത്യകാരൻ സോമൻ ചെമ്പ്രേത്തിനെയും മികച്ച വായനക്കാരനായ സൺറൈസ് ചന്ദ്രനെയും ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി പി എൻ കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. വിവി രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.കെ വി ശശീന്ദ്രൻ ഭോജൻ കാരണാത്ത് അശോകൻ ചങ്ങരംകുളം വിശശികുമാർ
കെ കെപ്രതീഷ് തുടങ്ങിയവർ സംസാരിച്ചു. വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന നോവലിലെ ഒരു സന്ദർഭം അഞ്ജു അരവിന്ദ് ഏക പാത്ര നാടകത്തിൽ അവതരിപ്പിച്ചു. കെ പി തുളസി നന്ദിപ്രകാശിപ്പിച്ചു.







