വെളിയങ്കോട്:എം.ടി.എം കോളേജ് വനിതാ വികസന സെൽ (WDC) കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റുമായി സഹകരിച്ച് മൂന്ന് ദിവസത്തെ ശില്പശാല ‘പാത്ത്‌വേ- സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം 2025-26’ സംഘടിപ്പിച്ചു. നവംബർ 18 മുതൽ 20 വരെയാണ് ബന്ധങ്ങളിലെ സാമൂഹിക ക്ഷേമം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരിപാടി നടന്നത്.ദാമ്പത്യ ജീവിതത്തിലെ ഫലപ്രദമായ ആശയവിനിമയ ശൈലികൾ, ശിശു-കൗമാര രക്ഷാകർതൃത്വം, ബന്ധങ്ങൾ കൈകാര്യം ചെയ്യൽ, സംഘർഷ പരിഹാരം, കുടുംബ ബഡ്ജറ്റ്,വിവാഹത്തിന്റെ നിയമപരവും മതപരവുമായ വശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.
മുൻഷിദ കെ., ഹാജറ എം.വി., ഡോ. ജാലിബ ഷിറിൻ, മുനീറ കെ., മുഹമ്മദ് ഫൈസൽ, അഡ്വ. സജീവ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പരിപാടിക്ക് വനിതാ വികസന സെൽ കോ-ഓർഡിനേറ്റർ മായ സി. ഏകോപനം വഹിച്ചു. ആരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചുമുള്ള പങ്കാളിത്തത്തിന്റെ ധാരണ വർദ്ധിപ്പിക്കാൻ ഈ ശില്പശാല സഹായിച്ചെന്ന് ശില്പശാലയിൽ പങ്കെടുത്ത വിദ്യർത്ഥിനികൾ പറഞ്ഞു







