• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നാൻ സുമ്മാ ‌‌സൊല്ലമാട്ടേ, സൊന്നാ സെയ്യാതെ വിടമാട്ടേ’: കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്; കരൂര്‍ ദുരന്തത്തിന് ശേഷമുള്ള ആദ്യ പൊതുയോഗം

ckmnews by ckmnews
November 23, 2025
in UPDATES
A A
നാൻ സുമ്മാ ‌‌സൊല്ലമാട്ടേ, സൊന്നാ സെയ്യാതെ വിടമാട്ടേ’: കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്; കരൂര്‍ ദുരന്തത്തിന് ശേഷമുള്ള ആദ്യ പൊതുയോഗം
0
SHARES
109
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ:കരൂർ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ഹാളിലേക്ക് കടത്തി വിട്ടത്.

ഭരണകക്ഷിയായ ഡിഎംകെയെ കടുത്ത ഭാഷയിൽ വിജയ് വിമർശിച്ചു. ഡിഎംകെയുടെ നയം കൊള്ളയാണെന്ന് വിജയ് പറഞ്ഞു. തനിക്കെതിരെ നിലപാടുകൾ എടുക്കുന്ന ഡിഎംകെ ദുഃഖിക്കേണ്ടിവരും. അധികാരത്തിലെത്തിയാൽ ജനങ്ങൾക്കായി നടപ്പിലാക്കുന്ന പദ്ധതികളും വിജയ് പ്രഖ്യാപിച്ചു. എല്ലാവർക്കും വീട് നൽകുമെന്നും എല്ലാ വീട്ടിലും സ്ഥിരവരുമാനമുള്ള ഒരാളെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കുമെന്നും വിജയ് പറഞ്ഞു. തന്റെ പോരാട്ടം സാമൂഹിക നീതിക്കുവേണ്ടിയാണെന്നു വ്യക്തമാക്കിയ വിജയ്, കർഷകരുടെ വിഷയങ്ങളും ഉയർത്തി.

ഞാൻ രാഷ്ട്രീയത്തിൽ വന്നത് ജനങ്ങൾക്ക് നല്ല കാര്യങ്ങള്‍ ചെയ്യാനാണ്. മറ്റ് അജൻഡയില്ല. വിജയ് ചുമ്മാതെ ഒന്നും പറയാറില്ല. ഒരു കാര്യം പറഞ്ഞാൽ അതു ചെയ്യാതെ പോവുകയുമില്ല. ജനങ്ങൾക്ക് അത് നല്ലതുപോലെ അറിയാം’’– വിജയ് പറഞ്ഞു.

കരൂർ ദുരന്തമുണ്ടായി 57 ദിവസത്തിനുശേഷമാണ് വിജയ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. പാർട്ടി നൽകിയ ക്യുആർ കോഡ് തിരിച്ചറിയൽ കാർഡുകളുള്ള റജിസ്റ്റർ ചെയ്ത 2,000 പേർക്കു മാത്രമായിരുന്നു ഹാളിലേക്ക് പ്രവേശനം. സേലത്തു ഡിസംബർ 4നു പൊതുയോഗം നടത്താൻ അനുമതി തേടിയെങ്കിലും കാർത്തിക ഉത്സവത്തിന്റെ തിരക്കു ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. കരൂരിൽ സെപ്റ്റംബർ 27ന് വിജയ് നടത്തിയ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. നിരവധിപേർക്ക് പരുക്കേറ്റു

Related Posts

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി
UPDATES

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

April 11, 2026
1.1k
അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച ഇന്ന് ഇസ്ലാമാബാദില്‍; രണ്ട് ഉപാധികള്‍ അമേരിക്ക അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍
UPDATES

അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച ഇന്ന് ഇസ്ലാമാബാദില്‍; രണ്ട് ഉപാധികള്‍ അമേരിക്ക അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍

April 11, 2026
198
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
UPDATES

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

April 11, 2026
200
ചന്ദ്രനെ തൊട്ട് തിരികെ; ആര്‍ട്ടെമിസ് ടു സംഘം ചരിത്രം കുറിച്ച് ഭൂമിയില്‍ തിരികെയെത്തി; സ്പ്ലാഷ് ഡൗണ്‍ രാവിലെ 5.37ന്
UPDATES

ചന്ദ്രനെ തൊട്ട് തിരികെ; ആര്‍ട്ടെമിസ് ടു സംഘം ചരിത്രം കുറിച്ച് ഭൂമിയില്‍ തിരികെയെത്തി; സ്പ്ലാഷ് ഡൗണ്‍ രാവിലെ 5.37ന്

April 11, 2026
61
പെരുമ്പടപ്പ് പഞ്ചായത്ത് അംഗവുമായിരുന്ന പാലപ്പെട്ടി അണ്ടത്തോട് ഖാലിദ് നിര്യാതനായി
UPDATES

പെരുമ്പടപ്പ് പഞ്ചായത്ത് അംഗവുമായിരുന്ന പാലപ്പെട്ടി അണ്ടത്തോട് ഖാലിദ് നിര്യാതനായി

April 11, 2026
81
കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു;വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം
UPDATES

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു;വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

April 10, 2026
262
Next Post
മൂക്കുതല കരുവാട്ട് ജിം റോഡിൽ തിയ്യത്ത്പടി പരേതനായ വേലായുധൻ ഭാര്യ ചെമ്പി നിര്യാതയായി

മൂക്കുതല കരുവാട്ട് ജിം റോഡിൽ തിയ്യത്ത്പടി പരേതനായ വേലായുധൻ ഭാര്യ ചെമ്പി നിര്യാതയായി

Recent News

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

April 11, 2026
1.1k
കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

April 11, 2026
731
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

April 11, 2026
46
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

April 11, 2026
117
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025