ചങ്ങരംകുളം :വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനക്ക് വളയംകുളം അദ് വ ചാരിറ്റബൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഹോളിസ്റ്റിക്ക് എഡ്യൂക്കേഷൻ വർക്കർ അവാർഡ് പി വി മുഹമ്മദ് മൗലവിക്ക്.എടപ്പാൾ ദാറുൽ ഹിദായ സ്ഥാപനങ്ങളുടെ സെക്രട്ടറി എന്ന നിലയിൽ വിദ്യാഭ്യാസ മേഖലക്ക് നൽകിയ സംഭവനകളെ മുൻ നിർത്തിയാണ് അവാർഡ്. 27ന് കോലിക്കര ലെസ്സൺ ലെൻസിൽ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ ഹർവാർഡ് ബിസിനസ്സ് സ്കൂൾ ഓൺലൈൻ സി ഇ ഒ ഡോ. സമീർ കർക്കാനി അവാർഡ് സമ്മാനിക്കും.






