വെളിയങ്കോട് : എം ടി എം ട്രസ്റ്റിന്റെ ചെയർമാൻ ഡോക്ടര്‍ വികെ അബ്ദുൾ അസീസിന്റെ ആൾകണ്ണാടിക്ക് ശേഷം ഇറങ്ങുന്ന രണ്ടാമത്തെ കഥാ സമാഹാരമായ ‘വെളിയങ്കോടിന്റെ ഡി എൻ എ’യുടെ പ്രകാശനംകവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദൻ നിർവഹിച്ചു.എഴുത്തുകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ പുസ്തകം ഏറ്റുവാങ്ങി. പി ബാലചന്ദ്രൻ എം എൽ എ മുഖ്യാതിഥിയായിരുന്നു.സാഹിത്യ അക്കാദമി ഹാളിൽനടന്ന ചടങ്ങിൽ ഷാജിറ മനാഫ് അധ്യക്ഷയായിരുന്നു.കെ. ജയരാജൻ (അഡ്മിനിസ്ട്രേറ്റർ, ദയ ആശുപത്രി),അഡ്വ.എം.എച്ച്.മുഹമ്മദ് ബഷീർ (സാമൂഹിക പ്രവർത്തകൻ)ശശി കളരിയേൽ (മാധ്യമപ്രവർത്തകൻ, പ്രസിഡൻ്റ്,എഴുത്തുകൂട്ടം), സുനിത സുകുമാരൻ (എഴുത്തുകാരി), അനു വർഗ്ഗീസ് (ക്വാളിറ്റി അഷുറൻസ്, നഴ്സിംഗ് വിഭാഗം, ദയ ആശുപത്രി), സാനു ദേവസ്സി(സീനിയർ റിസപ്ഷനിസ്റ്റ്, ദയ ആശുപത്രി)എന്നിവർ ആശംസാ പ്രസംഗം നടത്തി.പുസ്തകത്തിന്റെ രചയിതാവ് ഡോക്ടര്‍ വികെ അബ്ദുൾ അസീസ് മറുപടി പ്രസംഗം നടത്തി.എംടിഎം കോളേജ് ലൈബ്രെറിയൻ ഫൈസൽ ബാവ സ്വാഗതവും,ദയ ആശുപത്രി ഒ.പി.ഡി കോ-ഓർഡിനേറ്റർ ഷാജിത നന്ദിയും പറഞ്ഞു