ചങ്ങരംകുളം:മതിയായ സ്ഥല സൗകര്യങ്ങളുള്ള യുഡിഎഫ് ഭരണകാലത്ത് വാടക കെട്ടിടത്തിൽ നിന്ന് സ്വന്തം കെട്ടിടത്തിലേക്ക്
മാറിയ കോക്കൂർ ടെക്നിക്കൽ സ്കൂൾ പോളിടെക്‌നിക്കായി ഉയർത്തി പ്രദേശത്തെ വിദ്യാഭ്യാസ പ്രശ്‍നങ്ങൾക്ക് പരിഹാരം കാണണമെന്ന് ഇൻകാസ് കോക്കൂർ എക്സിക്യൂട്ടീവ് യോഗം അവശ്യപ്പെട്ടു.
ഇൻകാസ് കോക്കൂരിന്റെ പുതുതായി നിലവിൽ വന്ന കമ്മിറ്റിയുടെ സ്ഥാനാരോഹണവും ഓൺലൈനിൽ വച്ച് ചേർന്ന യോഗത്തിൽ നടന്നു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സിദീഖ് പന്താവൂർ യോഗം ഉദ്ഘാടനം ചെയ്തു.
ജമാൽ വളയംകുളം അധ്യക്ഷത വഹിച്ചു
ആലംകോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രഞ്ജിത്ത് അടാട്ട് മുഖ്യ പ്രഭാഷണം നടത്തി.മുഖ്യാഥിതി ആയിരുന്ന ചങ്ങരംകുളം ഐഎൻസി പ്രവാസികൂട്ടായ്മയുടെ ജനറൽ സെക്രട്ടറി അനസ് മാന്തടം ഭാരവാഹികളെ പ്രഖ്യാപിച്ചു സംസാരിച്ചു.രാധാകൃഷ്ണൻ കോക്കൂർ , വലീദ് കോക്കൂർ, റിയാസ് കോക്കൂർ, ഇസ്മയിൽ വളയംകുളം, ഹരിനാരാ യണൻ പി, സജദ് മാങ്കുളം, ഷംസുദ്ധീൻ കിഴക്കേതിൽ, സുബൈർ കോക്കൂർ എന്നിവർ സംസാരിച്ചു. ഫൈസൽ മാങ്കുളം സ്വാഗതവും സുബ്രഹ്മണ്യൻ കൂരിക്കാടൻ നന്ദിയും പറഞ്ഞു.