ചങ്ങരംകുളം:നാടെങ്ങും വിപുലമായ ഓണാഘോഷം’ചങ്ങരംകുളത്ത് ഹൈവേ ജംഗ്ഷനില്‍ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഭീമന്‍ പൂക്കളം ഒരുക്കിയാണ് ഓണാഘോഷം തുടങ്ങിയത്.തുടര്‍ന്ന് തൊഴിലാളികള്‍ ഹൈവേ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റില്‍ നടത്തിയ ഗാനസന്ധ്യ ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടി.തുടര്‍ന്ന് പായസവിതരണവും നടന്നു.ചിയ്യാനൂര്‍ മോഡേണ്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബിന്റെ നേതൃത്വത്തില്‍ ചിറകുളം പരിസരത്ത് ഓണാഘോഷം നടന്നു.കമ്പവലി,കസേരകളി,കുടം തല്ലല്‍,തീറ്റമത്സരം തുടങ്ങി വിവിധ മത്സരങ്ങളും വൈകിയിട്ട് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി











