• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നാല് പൊലീസുകാരുടെ ഇൻക്രിമെന്റ് റദ്ദാക്കി, കുന്നംകുളത്തു യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി

cntv team by cntv team
September 3, 2025
in Kerala
A A
നാല് പൊലീസുകാരുടെ ഇൻക്രിമെന്റ് റദ്ദാക്കി, കുന്നംകുളത്തു യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി
0
SHARES
485
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുന്നംകുളം: യൂത്ത് കോൺഗ്രസ് നേതാവിനെ അകാരണമായി കുന്നംകുളം പൊലീസ് മർദ്ദിച്ച സംഭവത്തിൽ ഡിഐജി ഹരിശങ്കർ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി. കോടതി ഉത്തരവിനുശേഷം തുടർനടപടിയാകാമെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. യുവാവിനെ കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുളളൂവെന്നാണ് റിപ്പോർട്ടിലുളളത്. പരാതി ഉയർന്ന അന്നുതന്നെ നടപടിയെടുത്തെന്നും നാല് ഉദ്യോഗസ്ഥരുടെയും രണ്ട് വർഷത്തേക്കുളള ഇൻക്രിമെന്റ് റദ്ദാക്കിയെന്നും സ്ഥലം മാറ്റലടക്കമുളള നടപടി സ്വീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്‌ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ,സന്ദീപ്, സജീവൻ എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.കുന്നംകുളം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സജീവാണ് ക്രൂരമർദ്ദനത്തിനിരയായത്. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതെ വന്ന എസ്‌ഐ നുഹ്മാൻ സുജിത്തിനെ സ്‌​‌റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് സുജിത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ‘നാട്ടിലെ കുട്ടികൾ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ക്ലബിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് പൊലീസ് വന്നത്. കുട്ടികൾ എന്നെ വിളിക്കുകയായിരുന്നു. പൊലീസുകാർ മോശമായാണ് സംസാരിച്ചത്. എന്തിനാണ് മോശമായി സംസാരിക്കുന്നതെന്ന് ഞാൻ ചോദിച്ചു. ഞാനാരാ എന്ന് അവർ ചോദിച്ചു. പൊതുപ്രവർത്തകനാണെന്ന് പറഞ്ഞതാണ്. അപ്പോൾ തന്നെ അവർ എന്റെ ഷർട്ട് വലിച്ചുകീറി. വണ്ടിയിൽ കയ​റ്റി സ്​റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. വണ്ടിയിലിട്ടും ഉപദ്രവിച്ചു. സിസിടിവി ഇല്ലാത്ത സ്ഥലത്ത് കൊണ്ടുപോയിട്ടും മർദ്ദിച്ചു’- സുജിത്ത് പറഞ്ഞു.വൈദ്യപരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചുവെന്നും വ്യക്തമായിട്ടുണ്ട്.

Related Posts

സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം; കേരളത്തിൻറെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു
Kerala

സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം; കേരളത്തിൻറെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

November 6, 2026
49
ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും
Kerala

ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും

November 6, 2026
92
സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർമാർ റോഡിലെ കാലന്മാർ, ഹോൺ അടിച്ച് പേടിപ്പിക്കുക സ്ഥിരം പരിപാടിയെന്ന് ഹൈക്കോടതി
Kerala

സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർമാർ റോഡിലെ കാലന്മാർ, ഹോൺ അടിച്ച് പേടിപ്പിക്കുക സ്ഥിരം പരിപാടിയെന്ന് ഹൈക്കോടതി

November 6, 2026
391
കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട: മൂന്നുപേർ പിടിയിൽ
Kerala

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട: മൂന്നുപേർ പിടിയിൽ

November 6, 2026
124
കേരളത്തിൽ മഴ മുന്നറിയിപ്പ് നീട്ടി, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

കേരളത്തിൽ മഴ മുന്നറിയിപ്പ് നീട്ടി, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

November 6, 2026
67
കൊച്ചിയിൽ യുവനടി ഉൾപ്പെട്ട മർദ്ദനക്കേസ്; പരാതിക്കാരനായ ഡോക്‌ടർക്കെതിരെ ബലാത്സംഗക്കേസ്
Crime

കൊച്ചിയിൽ യുവനടി ഉൾപ്പെട്ട മർദ്ദനക്കേസ്; പരാതിക്കാരനായ ഡോക്‌ടർക്കെതിരെ ബലാത്സംഗക്കേസ്

November 6, 2026
171
Next Post
അച്ഛൻ കെസിആർ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ പാർട്ടി വിട്ട് കെ കവിത; എംഎല്‍സി സ്ഥാനവും രാജിവച്ചു

അച്ഛൻ കെസിആർ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ പാർട്ടി വിട്ട് കെ കവിത; എംഎല്‍സി സ്ഥാനവും രാജിവച്ചു

Recent News

അതുല്യ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനുംഅവസാനമായി ഒരുമിച്ച സിനിമഡോ.ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ – 20 ന് തിയേറ്ററിലെത്തും.

അതുല്യ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനുംഅവസാനമായി ഒരുമിച്ച സിനിമഡോ.ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ – 20 ന് തിയേറ്ററിലെത്തും.

November 7, 2026
17
നാടിന്റെ അഭിമാനം കെ വി മുഹമ്മദ് ഇസാനെ അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപഹാരം നൽകി ആദരിച്ചു

നാടിന്റെ അഭിമാനം കെ വി മുഹമ്മദ് ഇസാനെ അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപഹാരം നൽകി ആദരിച്ചു

November 7, 2026
13
എം.എൽ.എ ഇടപെട്ടു; മാസങ്ങൾ നീണ്ട കാളാച്ചാൽ ടവർ തർക്കത്തിന് പരിഹാരം

എം.എൽ.എ ഇടപെട്ടു; മാസങ്ങൾ നീണ്ട കാളാച്ചാൽ ടവർ തർക്കത്തിന് പരിഹാരം

November 7, 2026
142
മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ മോഡേൺ എച്ച്എസ് എസ് പോട്ടൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ മോഡേൺ എച്ച്എസ് എസ് പോട്ടൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

November 7, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025