• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; ഡോക്ടറുടേത് ഗുരുതര വീഴ്‌ച, പൊലീസിൽ പരാതി നൽകി കുടുംബം

cntv team by cntv team
August 29, 2025
in Kerala
A A
യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; ഡോക്ടറുടേത് ഗുരുതര വീഴ്‌ച, പൊലീസിൽ പരാതി നൽകി കുടുംബം
0
SHARES
314
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി കുടുംബം. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രാജീവ്‌ കുമാറിന് എതിരെയാണ് പരാതി നൽകിയത്. പരാതിയിൽ കന്റോൺമെന്റ് പൊലീസ് ഇന്ന് യുവതിയുടെ മൊഴിയെടുക്കും. ഡോക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. നെഞ്ചില്‍ ഗയ്ഡ് വയർ കിടക്കുന്നതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന ആരോഗ്യ വകുപ്പിന്റെ വിശദീകരണത്തിൽ രൂക്ഷ വിമ‌ർശനമാണ് ഉയരുന്നത്.തൈറോയ്ഡ് ഗ്രന്ഥി നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ സുമയ്യ എന്ന യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങുകയായിരുന്നു. സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ചുകൊണ്ടുള്ള ജനറൽ ആശുപത്രിയിലെ സർജൻ ഡോക്ടർ രാജീവ്കുമാറിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. രോഗിയുടെ ബന്ധുവുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. രണ്ട് മാസം മുമ്പാണ് പരാതിക്കാരിയായ സുമയ്യയുടെ ബന്ധുവായ സബീർ ഡോക്ടറോട് വിഷയത്തെക്കുറിച്ച് സംസാരിച്ചത്. തെറ്റ് പറ്റിപ്പോയെന്ന് ഡോക്ടർ പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. മരുന്നിനുള്ള ട്യൂബ് ഇട്ടവരാണ് ഉത്തരവാദികളെന്നാണ് ജനറൽ ആശുപത്രിയിലെ സർജൻ ഡോക്ടർ രാജീവ്കുമാർ യുവതിയുടെ ബന്ധുവിനോട് പറഞ്ഞത്. തൈറോയ്ഡ് ഗ്രന്ഥി മാറ്റണമെന്ന ഡോക്ടർ രാജീവ്കുമാറിന്റെ നിർദ്ദേശപ്രകാരം 2023 മാർച്ച് 22നാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഒരാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം സുമയ്യ വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇടയ്ക്കിടെ ശ്വാസതടസമുണ്ടായി. തുടർന്ന് ഇതേ ഡോക്ടറുടെ അടുത്ത് രണ്ടുവർഷം ചികിത്സ തുടർന്നു. എന്നാൽ കഫക്കെട്ടും ശ്വാസതടസവും കടുത്തപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടത്തെ ഡോക്ടറുടെ നിർദ്ദേശപ്രകാരം എക്‌സ്റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് ലാപ്‌റോ‌സ്‌കോപിക്ക് ശസ്ത്രക്രിയ സാമഗ്രികളുടെ ഭാഗമായ ഗയ്ഡ് വയർ കണ്ടത്.തുടർന്ന് എക്‌സ്റേയുമായി യുവതി ഡോക്ടർ രാജീവ് കുമാറിനെ സമീപിച്ചു. പിന്നീട് രാജീവ് കുമാറിന്റെ നിർദ്ദേശപ്രകാരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തേടി. കാലപ്പഴക്കം കാരണം വയർ രക്തക്കുഴലുമായി ഒട്ടിച്ചേർന്നെന്നും എടുക്കാൻ കഴിയില്ലെന്നും സിടി സ്‌കാനിൽ കണ്ടെത്തി. ഇക്കാര്യം രാജീവ് കുമാറിനെ അറിയിച്ചതോടെ എനിക്കൊന്നും ചെയ്യാനില്ലെന്നുപറഞ്ഞ് കൈയൊഴിഞ്ഞെന്നാണ് ഡിഎംഒയ്ക്ക് നൽകിയ യുവതിയുടെ പരാതിയിലുള്ളത്.

Related Posts

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്
Kerala

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
75
സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം
Kerala

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

October 2, 2026
92
വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ
Kerala

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

October 2, 2026
15
മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു
Kerala

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

October 2, 2026
118
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
175
അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ
Kerala

അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ

October 2, 2026
110
Next Post
വോട്ടർ അധികാർ യാത്രക്കിടെ നരേന്ദ്രമോദിയെ അക്ഷേപിച്ചു; ഒരാൾ അറസ്റ്റിൽ

വോട്ടർ അധികാർ യാത്രക്കിടെ നരേന്ദ്രമോദിയെ അക്ഷേപിച്ചു; ഒരാൾ അറസ്റ്റിൽ

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
9
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
352
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
55
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
75
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025