തിരുവനന്തപുരം: ഇത്തവണത്തെ പൂജ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. JC 234427 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഈ ടിക്കറ്റ് പാലക്കാട്ടെ കിംഗ് സ്റ്റാർ ലോട്ടറി ഏജൻസിയിലെ എസ് സുരേഷ് ആണ് വിറ്റത്. JA 400634 JA 969347 JB 346893 JB 866718 JC 648565 JC 682550 JD 304468 JD 766007 JE 324064 JE 632364 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപ വീതം ലഭിച്ചത്. തിരുവനന്തപുരം ഗോർഖി ഭവനിലായിരുന്നു നറുക്കെടുപ്പ് നടന്നത്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി സംസ്ഥാന ലോട്ടറി വകുപ്പ് അറിയിച്ചു.
JA 228134 JA 869182 JB 380564 JB 684041 JC 780335 JC 968355 JD 269757 JD 688447 JE 450449 JE 861047 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ വീതം ലഭിച്ചത്. JA 312845 JB 663775 JC 783309 JD 762643 JE 830356 എന്നീ നമ്പറുകൾക്കാണ് നാലാം സമ്മാനമായ മൂന്ന് ലക്ഷം രൂപ വീതം ലഭിച്ചത്. JA 730208 JA 930367 JB 869787 JB 981606 JC 142529 JC 566963 JD 893147 JD 906642 JE 482746 JE 576040 എന്നീ നമ്പറുകൾക്കാണ് അഞ്ചാം സമ്മാനമായ രണ്ട് ലക്ഷം രൂപ വീതം ലഭിച്ചത്.








