ബംഗളൂരു: മൈസൂര്‍ മാണ്ഡ്യ ഹൈവേയില്‍ വാഹനാപകടം. മൂന്നു മലയാളികള്‍ക്ക് ദാരുണാന്ത്യം. ബാസിം, ലിഫാസ് എന്നിവരാണ് മരിച്ചത്. മരിച്ച പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.ശനിയാഴ്ച രാവിലെ 10.30നാണ് അപകടം. കോഴിക്കോട് നിന്നും ബംഗളൂരുവിലെക്കു വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ടിപ്പറില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ മാണ്ഡ്യ മിംസ് ആശുപത്രിയിലാണ്.








