ചങ്ങരംകുളം:ഓൾ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ (AKPHEF)ചങ്ങരംകുളം സൺറൈസ് ആശുപത്രി യൂണിറ്റ് സമ്മേളനം സി.പി.ഐ (എം) എടപ്പാൾ ഏരിയ സെക്രട്ടറി സഖാവ് ടി. സത്യൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മണി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ശിവൻ സ്വാഗതം ആശംസിച്ചു.സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി അജയ് ഘോഷ്, യൂണിയൻ ജില്ലാ സെക്രട്ടറി ഗണേഷ് എന്നിവർ സമ്മേളനത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു.സമ്മേളനം പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.യൂണിറ്റ് പ്രസിഡന്റായി വിനോദിനെയും, സെക്രട്ടറിയായി കെ. ശിവനെയും സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.







