തൃശൂർ:വാടാനപ്പള്ളിയിൽ യുവാവിനെ സമീപത്തെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏങ്ങണ്ടിയൂർ സ്വദേശി ജിതിനാണ് (26) മരിച്ചത്.ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ദേഹത്ത് ചതവുകളോ പരിക്കുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. ഫൊറൻസിക് സംഘം സ്ഥലത്തെത്തി.പോസ്റ്റുമോർട്ടം റിപ്പോർട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







