തവനൂർ:അതളൂർ സൺറൈസ് ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരളോത്സവം 2026-ൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥികളെ ആദരിച്ചു. തവനൂർ ഗ്രാമപഞ്ചായത്തിന്റെ ഓവറോൾ കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ച ക്ലബ്ബ് പ്രതിനിധികൾക്കാണ് ആദരം നൽകിയത്. 251 പോയിന്റുകൾ നേടിയാണ് പഞ്ചായത്ത് ഓവറോൾ കിരീടം നേടിയത്.അതളൂരിൽ നടന്ന ചടങ്ങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. മുത്തു ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് സിദ്ദീഖ് ജി. അധ്യക്ഷത വഹിച്ചു. നാഷണൽ അത്ലറ്റും കോച്ചുമായ ഇ. അനീഷ് റഹ്മാൻ മുഖ്യാതിഥിയായി. തുടർന്ന് ആയുർ ഗ്രീൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്ട്രോക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി. റഫീഖത്ത്, കെ. റഹ്മത്ത്, PCWF തവനൂർ പഞ്ചായത്ത് പ്രസിഡന്റും സ്പോർട്സ് കൗൺസിൽ വൈസ് ചെയർമാനുമായ ടി. കുഞ്ഞി മൊയ്തീൻകുട്ടി എന്നിവർ ആശംസകൾ നേർന്നു. ക്ലബ്ബ് സെക്രട്ടറി പി.പി. അൻവർ സ്വാഗതവും കൺവീനർ പി.കെ. മുബാറക്ക് നന്ദിയും പറഞ്ഞു.






