• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വർഷമായി ഒളിവിൽ; ശബരിമല സീസണിലെ സ്ഥിരം മോഷ്ടാവ് കസ്റ്റഡിയിൽ

ckmnews by ckmnews
November 14, 2024
in UPDATES
A A
തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വർഷമായി ഒളിവിൽ; ശബരിമല സീസണിലെ സ്ഥിരം മോഷ്ടാവ് കസ്റ്റഡിയിൽ
0
SHARES
687
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തമിഴ്നാട്ടിലെ തൃച്ചിയിൽ പറങ്കിമാവുതോട്ടത്തിൽ തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വർഷം ഒളിവിൽ കഴിഞ്ഞ മോഷ്ടാവിനെ പത്തനംതിട്ട പൊലീസ് പിടികൂടി. മലയാലപ്പുഴ താഴം വഞ്ചിയിൽ കുഴിപ്പടി സുധീഷ് ഭവനിൽ പാണ്ടി ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രനാണ് (52) പിടിയിലായത്. ഇയാൾക്കെതിരെ 4 മോഷണക്കേസുകൾ നിലവിലുണ്ട്. മലയാലപ്പുഴ സ്വദേശിയായ ഇയാൾ വർഷങ്ങൾക്കു മുൻപ് സ്ഥലം വിറ്റ് തമിഴ്നാട്ടിലേക്കു പോയിരുന്നു. കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രൻ കുടുങ്ങിയത്

ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനൻ നായരെ കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. അറസ്റ്റ് വാറന്റ് വന്നതോടെ മോഹനൻ നായർക്കായി പലയിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു. തമിഴ്നാട്ടിലെ തൃച്ചിയിൽ പറങ്കിമാവ് തോട്ടത്തിൽ ചന്ദ്രൻ തൂങ്ങി മരിച്ചതായി അറിഞ്ഞെന്ന് ഇയാൾ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തി. ഇതിനിടെ, ചന്ദ്രനെന്ന് പേരുള്ള തമിഴ്നാട്ടുകാരനായ ഒരാൾ ശബരിമലയിലെ കടയിൽ പണിയെടുക്കുന്നുണ്ടെന്ന വിവരം പത്തനംതിട്ട സ്റ്റേഷനിലെ സിപിഒ രജിത് പി.നായർക്കു ലഭിച്ചു. ഇയാളുടെ മകൻ കായംകുളം മുതുകുളത്തുണ്ടെന്നറിഞ്ഞ പൊലീസ് അവിടെയെത്തി രഹസ്യമായി അന്വേഷണം നടത്തി.

ഇന്നലെ രാത്രി ഒന്നരയോടെ മകന്റെ വീടിന്റെ പുറത്ത് ചന്ദ്രൻ കിടന്നുറങ്ങുന്നതായി പൊലീസിനു വിവരം കിട്ടി. പത്തനംതിട്ട എസ്ഐ ജിനുവും സംഘവും അവിടെയെത്തിയെങ്കിലും ചന്ദ്രനെ കണ്ടില്ല. പിന്നീടു നടത്തിയ തിരച്ചിലിൽ കനകക്കുന്ന് ബോട്ട് ജെട്ടിയിൽ നിന്നും പുലർച്ചെ മൂന്നേകാലോടെ ചന്ദ്രനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ വർഷങ്ങൾ നീണ്ട ഒളിവുജീവിതം മോഷ്ടാവ് പൊലീസിനോട് വെളിപ്പെടുത്തി.

ശബരിമല കേന്ദ്രമാക്കി മോഷണം ശീലമാക്കിയ ആളാണ് ചന്ദ്രൻ. ഹോട്ടലിൽ പൊറോട്ട വീശുന്നതുൾപ്പെടെയുള്ള ജോലികളിൽ മിടുക്കുള്ള ഇയാൾ ശബരിമല സീസണുകളിൽ ജോലിക്കെന്ന വ്യാജേനയെത്തി മോഷണം നടത്തി മുങ്ങും. അക്രമാസക്തനായ പ്രതിയെ സാഹസികമായാണു പൊലീസ് കീഴടക്കിയത്. ‌പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെ മേൽനോട്ടത്തിൽ, പൊലീസ് ഇൻസ്‌പെക്ടർ ഷിബുകുമാർ, എസ്ഐമാരായ ജിനു, ഷിജു പി.സാം, രാജേഷ് കുമാർ, എസ്‌സിപിഒ വിജീഷ്, സിപിഒമാരായ രാജേഷ്, രഞ്ജിത്ത്, സെയ്ദ് അലി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Related Posts

ചങ്ങരംകുളം തെങ്ങിൽ ലക്ഷം വീട്ടിൽ താമസിക്കുന്ന വെളിപറമ്പിൽ ബഷീർ നിര്യാതനായി
UPDATES

ചങ്ങരംകുളം തെങ്ങിൽ ലക്ഷം വീട്ടിൽ താമസിക്കുന്ന വെളിപറമ്പിൽ ബഷീർ നിര്യാതനായി

June 18, 2026
154
പറങ്കിപ്പടയെ പിടിച്ചുകെട്ടി കോംഗോ: റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം
UPDATES

പറങ്കിപ്പടയെ പിടിച്ചുകെട്ടി കോംഗോ: റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം

June 18, 2026
63
ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ
UPDATES

ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ

June 18, 2026
48
പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ
UPDATES

പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ

June 17, 2026
1.2k
അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് കൈത്താങ്ങായി രാജീവ്‌ ജി ഭവൻ;പഠനോപകരണങ്ങൾ വിതരണം ചെയ്തു
UPDATES

അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് കൈത്താങ്ങായി രാജീവ്‌ ജി ഭവൻ;പഠനോപകരണങ്ങൾ വിതരണം ചെയ്തു

June 17, 2026
153
ഇരട്ട ഗോള്‍ നേടി എംബപെ; സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ഫ്രാന്‍സ്
UPDATES

ഇരട്ട ഗോള്‍ നേടി എംബപെ; സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ഫ്രാന്‍സ്

June 17, 2026
44
Next Post
കേരള – കാലിക്കറ്റ് ക്യാമ്പസുകളില്‍ ഇന്ന് കെ.എസ്.യു പഠിപ്പുമുടക്ക്

കേരള - കാലിക്കറ്റ് ക്യാമ്പസുകളില്‍ ഇന്ന് കെ.എസ്.യു പഠിപ്പുമുടക്ക്

Recent News

സെൻസർ  ചെയ്ത  അശ്ലീല  സംഭാഷണങ്ങൾ പ്രദർശിപ്പിച്ചു; ‘മോളിവുഡ് ടെെംസ്’ സിനിമയ്ക്കെതിരെ കേസ്

സെൻസർ  ചെയ്ത  അശ്ലീല  സംഭാഷണങ്ങൾ പ്രദർശിപ്പിച്ചു; ‘മോളിവുഡ് ടെെംസ്’ സിനിമയ്ക്കെതിരെ കേസ്

June 18, 2026
0
ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ

ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ

June 18, 2026
16
സംസ്ഥാനത്ത് ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്ക് സാദ്ധ്യത; മലപ്പുറം ഉൾപ്പെടെ ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്ക് സാദ്ധ്യത; മലപ്പുറം ഉൾപ്പെടെ ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട്

June 18, 2026
13
തല്ലിയെന്ന് പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബിജെപി നേതാവിനെതിരെ വീണ്ടും കേസ്

തല്ലിയെന്ന് പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബിജെപി നേതാവിനെതിരെ വീണ്ടും കേസ്

June 18, 2026
51
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025