• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ‌ നിയമനത്തിൽ ഇനി മാനേജ്മെന്റുകൾക്ക് നിയന്ത്രണമില്ല

ckmnews by ckmnews
August 26, 2025
in Kerala
A A
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ‌ നിയമനത്തിൽ ഇനി മാനേജ്മെന്റുകൾക്ക് നിയന്ത്രണമില്ല
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലെ നിയമനാധികാരം സർക്കാർ ഏറ്റെടുത്തതോടെ ഇതിൽ മാനേജ്മെന്റുകൾക്ക് ഇനി നിയന്ത്രണമില്ല. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട ജില്ലാതല സമിതികൾ തിരഞ്ഞെടുക്കുന്നവർക്കു നിയമനം നൽകുന്ന ചുമതല മാത്രമാകും മാനേജ്മെന്റുകൾക്ക്. ഈ സമിതിയിൽ മാനേജ്മെന്റിന് പ്രാതിനിധ്യവുമില്ല.

സർക്കാർ നടപടിക്കെതിരെ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് നിയോഗിച്ച സർക്കാർ സമിതികൾ പ്രവർത്തനം തുടങ്ങി. എംപ്ലോയ്മെന്റ് എക്സ്ചേ​ഞ്ചുകളിൽ റജിസ്റ്റർ ചെയ്തവരുടെ അഭിമുഖം നടത്തി നിയമനം നൽകേണ്ടവരുടെ പട്ടിക മാനേജ്മെന്റുകൾക്കു കൈമാറുക എന്നതാണ് ജില്ലാതല സമിതികളുടെ ചുമതല.അപ്പീൽ അധികാരിയുടെ ചുമതലയാണ് സംസ്ഥാന സമിതിക്ക്.

സമന്വയ പോർട്ടലിലുള്ള ഒഴിവുകളിലേക്ക് ഒരു തസ്തികയിൽ 12 പേരുകൾ എന്ന കണക്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്ന് യോഗ്യരായവരുടെ പട്ടിക പോർട്ടൽ വഴി തന്നെ നൽകും. എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ അധ്യാപക തസ്തികകളിലേക്ക് 2,200 പേർ മാത്രമാണ് യോഗ്യരായവർ. എന്നാൽ സ്കൂളുകളിലെ മറ്റു തസ്തികകളിലേക്ക് 1.16 ലക്ഷം പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഭിന്നശേഷി തസ്തികകളിൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകാനുള്ള കോടതി വിധി നടപ്പാക്കുന്നതിൽ മാനേജ്മെന്റുകളുടെ ഭാഗത്തു നിന്നു കാലതാമസം നേരിട്ടതോടെയാണ് അർഹരായവരെ കണ്ടെത്താനുള്ള ചുമതല സുപ്രീം കോടതി സർക്കാരിനെ ഏൽപിച്ചത്

Related Posts

ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ
Crime

ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ

November 28, 2026
55
മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു
Kerala

മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു

November 28, 2026
41
മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ വാഹനാപകടം; മൂന്ന് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം
Kerala

മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ വാഹനാപകടം; മൂന്ന് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

November 28, 2026
270
അടിച്ചു മോനേ… പൂജാ ബംബർ ഒന്നാം സമ്മാനം JC 234427 ടിക്കറ്റിന്
Kerala

അടിച്ചു മോനേ… പൂജാ ബംബർ ഒന്നാം സമ്മാനം JC 234427 ടിക്കറ്റിന്

November 28, 2026
196
എസ്എംഎ ബാധിതരായ 3 കുട്ടികളുടെ ചികില്‍സയ്ക്ക് സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്‌
Kerala

എസ്എംഎ ബാധിതരായ 3 കുട്ടികളുടെ ചികില്‍സയ്ക്ക് സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്‌

November 28, 2026
284
ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം
Business

ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

November 28, 2026
133
Next Post
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്

Recent News

മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

November 29, 2026
20
പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

November 29, 2026
19
‘ദി സെന്റിനെൽ’ ഒന്നാം വാർഷികം: മുതിർന്ന മാധ്യമപ്രവർത്തകൻ പി.സി. രാമനെ ആദരിച്ചു

‘ദി സെന്റിനെൽ’ ഒന്നാം വാർഷികം: മുതിർന്ന മാധ്യമപ്രവർത്തകൻ പി.സി. രാമനെ ആദരിച്ചു

November 29, 2026
6
തൃശൂരിൽ യുവാവിനെ സമീപത്തെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ യുവാവിനെ സമീപത്തെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി

November 29, 2026
93
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025