തിരുവനന്തപുരം: 108 ആംബുലൻസ് പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർക്കാരിന്റെ മുൻഗണനാ പദ്ധതി എന്നനിലയിൽ ചെലവ് നിയന്ത്രണ നിർദേശങ്ങളെല്ലാം ഒഴിവാക്കിയാണ് തുക അനുവദിച്ചത്. അപകടങ്ങൾ അടക്കം അത്യാഹിതങ്ങളിൽ രോഗികൾക്കും ആശുപത്രികൾക്കും താങ്ങാവുന്നതാണ് 108 ആംബുലൻസ് പദ്ധതി.അതേസമയം, സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ചതായും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.