• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ജനകീയ വിഷയങ്ങളെ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച കേരള മോഡൽ ഇന്ത്യക്ക് എന്നും മികച്ച മാതൃകയെന്ന് മന്ത്രി എം. ബി. രാജേഷ്

ckmnews by ckmnews
February 18, 2026
in Kerala
A A
ജനകീയ വിഷയങ്ങളെ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച കേരള മോഡൽ ഇന്ത്യക്ക് എന്നും മികച്ച മാതൃകയെന്ന് മന്ത്രി എം. ബി. രാജേഷ്
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യം കടുത്ത വർഗീയ ധ്രുവീകരണത്തിലൂടെ കടന്നുപോകുമ്പോൾ ജനകീയ വിഷയങ്ങളെ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച കേരള മോഡൽ ഇന്ത്യക്ക് എന്നും മികച്ച മാതൃകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിൽ ‘മതേതരത്വം, ജനാധിപത്യം, കൺസൾട്ടേറ്റീവ് ഗവൺമെന്റ്’ എന്ന സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക വികസനം എന്നത് മതേതരത്വത്തിൽ നിന്നും ജനാധിപത്യത്തിൽ നിന്നും വേർപെടുത്താൻ കഴിയാത്ത ഒന്നാണെന്നും കേരളം അത് തെളിയിച്ചതായും മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭയത്തിന്റെയും അനീതിയുടെയും അടിച്ചമർത്തലിന്റെയും അന്തരീക്ഷം നിലനിൽക്കുമ്പോൾ കേരളം ഐക്യത്തിന്റെയും നീതിയുടെയും പക്ഷത്താണ് നിലകൊള്ളുന്നത്. ചടങ്ങിൽ പങ്കെടുത്ത ഡോ. ഫാറൂഖ് അബ്ദുള്ള ഉയർത്തിയ ആശങ്കകൾക്ക് മന്ത്രി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്ത് മതം, ക്ഷേത്രം, പള്ളി തുടങ്ങിയ വിഷയങ്ങളിൽ രാഷ്ട്രീയ ധ്രുവീകരണം നടക്കുമ്പോൾ കേരളത്തിന്റെ മുൻഗണനകൾ മറ്റൊന്നായിരുന്നു. അതിദാരിദ്ര്യം നിർമ്മാർജനം ചെയ്യുക, പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിൽ കേരളം വിജയം കണ്ടു. പൊതുവിദ്യാഭ്യാസ മേഖലയിൽ രാജ്യത്തെ സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടുന്ന അവസ്ഥയുള്ളപ്പോൾ കേരളം അവയെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകം അംഗീകരിച്ചതാണ്. ശിശുമരണ നിരക്കിന്റെ കാര്യത്തിൽ അമേരിക്കയെപ്പോലും പിന്നിലാക്കാൻ കേരളത്തിന് സാധിച്ചു. വികസന സംവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത് ജനകീയ പ്രശ്‌നങ്ങളെ എത്തിക്കാൻ കഴിഞ്ഞതാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗീയ കലാപങ്ങളും സംഘർഷങ്ങളും അരങ്ങേറിയപ്പോൾ, ഒരൊറ്റ വർഗീയ കലാപം പോലും നടക്കാത്ത സംസ്ഥാനമാണ് കേരളം.

കേരളത്തിലും വർഗീയ ശക്തികൾ സജീവമാണെങ്കിലും പുരോഗമന ചിന്താഗതിക്കാരായ പൊതുസമൂഹം അവരെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും ശാസ്ത്രബോധം വളർത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്. കേരളം സ്വന്തമായി സയൻസ് കോൺഗ്രസ് സംഘടിപ്പിക്കുന്നു. സാഹിത്യോത്സവങ്ങളിലൂടെയും സാംസ്‌കാരിക പരിപാടികളിലൂടെയും ആശയങ്ങളുടെ സംവാദമാണ് കേരളം പ്രോത്സാഹിപ്പിക്കുന്നത്. വർഗീയതയുടെ അജണ്ടകൾക്ക് കേരളത്തിൽ സ്ഥാനമില്ലെന്നും ‘വിഷൻ 2031’ പോലുള്ള പരിപാടികൾ കേരള ബദലിനെ കൂടുതൽ കരുത്തുറ്റതാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Posts

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ
Kerala

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

September 5, 2026
191
ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036
Kerala

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036

September 5, 2026
22
കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..
Kerala

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

September 5, 2026
483
തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്
Jobs

തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്

September 5, 2026
224
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

September 5, 2026
87
ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC
Kerala

ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC

September 5, 2026
101
Next Post
കേരള വികസന മാതൃക നിരന്തരമായ നവീകരണത്തിന്റേത്: മുഖ്യമന്ത്രി പിണറായി വിജയൻ

കേരള വികസന മാതൃക നിരന്തരമായ നവീകരണത്തിന്റേത്: മുഖ്യമന്ത്രി പിണറായി വിജയൻ

Recent News

തിരുവനന്തപുരം∙ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ.ശരത് (65) അന്തരിച്ചു.

തിരുവനന്തപുരം∙ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ.ശരത് (65) അന്തരിച്ചു.

September 7, 2026
51
കുളിപ്പിക്കാൻ എത്തിച്ച കുതിര പിടിവിട്ടോടി; തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ പരിഭ്രാന്തി

കുളിപ്പിക്കാൻ എത്തിച്ച കുതിര പിടിവിട്ടോടി; തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ പരിഭ്രാന്തി

September 7, 2026
45
കറന്റ്, ഗ്യാസ് ബില്ലുകളടക്കാം, ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

കറന്റ്, ഗ്യാസ് ബില്ലുകളടക്കാം, ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

September 7, 2026
14
ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു

September 7, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025