• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം

cntv team by cntv team
February 18, 2026
in Kerala
A A
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. 41 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് തന്ത്രിയ്ക്ക് ജാമ്യം ലഭിക്കുന്നത്.ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പ്രതിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷൻ്റെ ആവശ്യം. എന്നാൽ, ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.അതേസമയം, കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം തേടിയിരിക്കുകയാണ് എ പത്മകുമാർ. 90 ദിവസം റിമാൻഡ് കാലാവധി പൂർത്തിയായി, ദ്വാരപാലക ശില്പ കേസിൽ റിമാൻഡിൽ തുടരുന്നതിനിടയിലാണ് ജാമ്യം തേടൽ. നാളെ വിജിലൻസ് കോടതി പത്മകുമാറിന്റെ ഹർജി പരിഗണിക്കും. കെ പി ശങ്കർദാസിന്റെ രണ്ട് ജാമ്യഹർജികൾ 23 ന് പരിഗണിക്കും. ശങ്കർദാസിന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി.

Related Posts

ചിറയിൻകീഴിലേത് ഏതൊരു വീട്ടിലും സംഘടനയിലും നടക്കുന്ന കാര്യം, പരിഹരിക്കാവുന്നതേയുള്ളൂ- രമ്യ ഹരിദാസ്
Kerala

ചിറയിൻകീഴിലേത് ഏതൊരു വീട്ടിലും സംഘടനയിലും നടക്കുന്ന കാര്യം, പരിഹരിക്കാവുന്നതേയുള്ളൂ- രമ്യ ഹരിദാസ്

September 7, 2026
50
സംസ്ഥാനത്തു സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്
Business

സംസ്ഥാനത്തു സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്

September 7, 2026
113
ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു
Kerala

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

September 7, 2026
95
ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കുകളിലാക്കി ഉപേക്ഷിച്ചു; പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി
Crime

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കുകളിലാക്കി ഉപേക്ഷിച്ചു; പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി

September 7, 2026
179
കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ; പിടിച്ചെടുത്തത് കുപ്പിയിലാക്കിയ 80 കടൽവെള്ളരികൾ
Crime

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ; പിടിച്ചെടുത്തത് കുപ്പിയിലാക്കിയ 80 കടൽവെള്ളരികൾ

September 7, 2026
136
കയ്‌പമംഗലം വാഹനാപകടം: വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നെന്ന് ഫോറൻസിക് പരിശോധനയിലും കണ്ടെത്തൽ
Kerala

കയ്‌പമംഗലം വാഹനാപകടം: വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നെന്ന് ഫോറൻസിക് പരിശോധനയിലും കണ്ടെത്തൽ

September 7, 2026
175
Next Post
മദ്യപർക്ക് ‘ഹാപ്പി അവേഴ്സ്’; ബാർ സമയം കൂട്ടുന്നു

മദ്യപർക്ക് ‘ഹാപ്പി അവേഴ്സ്’; ബാർ സമയം കൂട്ടുന്നു

Recent News

ചിറയിൻകീഴിലേത് ഏതൊരു വീട്ടിലും സംഘടനയിലും നടക്കുന്ന കാര്യം, പരിഹരിക്കാവുന്നതേയുള്ളൂ- രമ്യ ഹരിദാസ്

ചിറയിൻകീഴിലേത് ഏതൊരു വീട്ടിലും സംഘടനയിലും നടക്കുന്ന കാര്യം, പരിഹരിക്കാവുന്നതേയുള്ളൂ- രമ്യ ഹരിദാസ്

September 7, 2026
50
ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി

ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി

September 7, 2026
288
സംസ്ഥാനത്തു സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്

സംസ്ഥാനത്തു സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്

September 7, 2026
113
ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

September 7, 2026
95
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025