• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണം യുവാക്കള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ckmnews by ckmnews
February 18, 2026
in Kerala
A A
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണം യുവാക്കള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡല്‍ഹിയില്‍ നടന്ന ആഗോള എഐ ഉച്ചകോടിയിലാണ് അദ്ദേഹം ടെക് ലോകത്ത് നിലനില്‍ക്കുന്ന ആശങ്കയെ അഭിമുഖീകരിച്ചത്. യുവാക്കളുടെ ആശങ്കകള്‍ തനിക്ക് മനസിലാകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി സാങ്കേതിക വിദ്യ വികസിക്കുമ്പോള്‍ ജോലികള്‍ ഇല്ലാതാകുകയല്ല, മറിച്ച്‌ അവയുടെ സ്വഭാവം മാറുകയും പുതിയ അവസരങ്ങള്‍ ഉണ്ടാവുകയുമാണ് ചെയ്യുന്നതെന്ന് ഓര്‍മ്മിപ്പിച്ചു.

ഈ മാറ്റങ്ങളെ നേരിടാന്‍ യുവാക്കളെ പ്രാപ്തരാക്കുന്നതിനായി സര്‍ക്കാര്‍ വലിയ തോതില്‍ നൈപുണ്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. എഎന്‍ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മോദിയുടെ ഉറപ്പ്. എഐ മനുഷ്യരെ മാറ്റിസ്ഥാപിക്കാനല്ല, മറിച്ച്‌ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും മറ്റും അവരുടെ സേവനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന ഒരു പ്രേരകശക്തി ആയിട്ടാണ് പ്രവര്‍ത്തിക്കുകയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക എഐ സൂചികയില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റം ഈ മേഖലയിലുള്ള രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സാങ്കേതികവിദ്യ കാരണം ജോലി നഷ്ടപ്പെടുകയല്ല, അതിന്റെ സ്വഭാവം മാറുകയും പുതിയ തരം ജോലികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഡിജിറ്റല്‍ വിപ്ലവത്തില്‍ ചില ജോലികള്‍ പുനര്‍നിര്‍വചിക്കപ്പെടും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ പുതിയ തരം സാങ്കേതിക ജോലികള്‍ ചേര്‍ക്കപ്പെടും. ടെക് ലോകം ഇതിനായി തയാറാകണം. നൈപുണ്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ആശങ്കള്‍ക്കുള്ള ഏറ്റവും നല്ല മറുമരുന്ന് തയ്യാറെടുപ്പാണ്’.

നൂറ്റാണ്ടുകളായി വ്യാവസായിക നവീകരണവും സാങ്കേതിക വിപ്ലവങ്ങളും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, നൂതനാശയങ്ങള്‍ സംഭവിക്കുമ്പോഴെല്ലാം പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരുന്നതായി ചരിത്രം നമ്മെ കാണിക്കുന്നു. എഐ യുഗത്തിലും ഇതുതന്നെയായിരിക്കും സംഭവിക്കാന്‍ പോകുന്നത് – പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ മാറ്റവുമായി പൊരുത്തപ്പെടാന്‍ ഇന്ത്യ ഇതിനകം തന്നെ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകമെമ്പാടും തൊഴില്‍ മേഖലയില്‍ വലിയ ആശങ്ക വിതയ്ക്കുന്നുണ്ട്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ ഉള്‍പ്പെടെ നിരവധി വലിയ കമ്പനികളില്‍ നിന്ന് ആയിരക്കണക്കിന് ചെറുപ്പക്കാരെ പിരിച്ചുവിട്ടതിന്റെ കണക്കുകള്‍ പുറത്തുവന്നു കഴിഞ്ഞു. ഇന്ത്യയില്‍, പ്രത്യേകിച്ച്‌ ഐടി മേഖലയിലും കോര്‍പറേറ്റ് ജോലികളിലും ഇതിന്റെ സ്വാധീനം പ്രകടമാണ്. കഴിഞ്ഞ വര്‍ഷം ലോകത്താകെ ഏകദേശം 2,45,000 ടെക് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. എഐ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ കൂട്ടപ്പിരിച്ചുവിടല്‍. ഈ ആശങ്കകള്‍ നിലനില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ എന്നത് ശ്രദ്ധേയമാണ്.

Related Posts

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ; പിടിച്ചെടുത്തത് കുപ്പിയിലാക്കിയ 80 കടൽവെള്ളരികൾ
Crime

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ; പിടിച്ചെടുത്തത് കുപ്പിയിലാക്കിയ 80 കടൽവെള്ളരികൾ

September 7, 2026
43
കയ്‌പമംഗലം വാഹനാപകടം: വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നെന്ന് ഫോറൻസിക് പരിശോധനയിലും കണ്ടെത്തൽ
Kerala

കയ്‌പമംഗലം വാഹനാപകടം: വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നെന്ന് ഫോറൻസിക് പരിശോധനയിലും കണ്ടെത്തൽ

September 7, 2026
66
മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ
Entertainment

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ

September 7, 2026
14
പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ
Kerala

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

September 5, 2026
196
ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036
Kerala

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036

September 5, 2026
22
കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..
Kerala

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

September 5, 2026
487
Next Post
കരുണയുടെ കൈത്താങ്ങ്: തഫ്‌സീനയ്ക്ക് ദേശീയ പുരസ്‌കാരം

കരുണയുടെ കൈത്താങ്ങ്: തഫ്‌സീനയ്ക്ക് ദേശീയ പുരസ്‌കാരം

Recent News

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ; പിടിച്ചെടുത്തത് കുപ്പിയിലാക്കിയ 80 കടൽവെള്ളരികൾ

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ; പിടിച്ചെടുത്തത് കുപ്പിയിലാക്കിയ 80 കടൽവെള്ളരികൾ

September 7, 2026
43
കയ്‌പമംഗലം വാഹനാപകടം: വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നെന്ന് ഫോറൻസിക് പരിശോധനയിലും കണ്ടെത്തൽ

കയ്‌പമംഗലം വാഹനാപകടം: വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നെന്ന് ഫോറൻസിക് പരിശോധനയിലും കണ്ടെത്തൽ

September 7, 2026
66
മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ

September 7, 2026
14
ഇടി കുഞ്ഞന്‍ അക്ഷരാങ്കണം അധ്യാപക പുരസ്കാരം സമ്മാനിച്ചു

ഇടി കുഞ്ഞന്‍ അക്ഷരാങ്കണം അധ്യാപക പുരസ്കാരം സമ്മാനിച്ചു

September 7, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025