ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൽനാസർ നിർമ്മിച് ദിലീപ് നാരായണൻ സംവിധാനം നിർവഹിച്ച ദി കേസ് ഡയറി എന്ന സിനിമയിലെ മുണ്ടകൻ പാടത്ത് എന്ന ഗാനം പുറത്തിറങ്ങി ‘
ആലംകോട് ലീലാകൃഷ്ണനാണ് മുണ്ടകൻ പാടത്ത് എന്ന ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.കോലിക്കരയുടെയും ഒതളരിന്റെയും ഗ്രാമ ദൃശ്യ ഭംഗി വെള്ളിത്തിരയിലെത്തുന്ന ഈ പാട്ട് പാവിട്ടപ്പുറം സ്വദേശി സുബൈർ സിന്ദഗി യാണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
ഒതളൂർ ക്ഷേത്രവും പരിസരവും മനോഹരമായി ചിത്രീകരിച്ച ഈ ഗാനത്തിന്റെ കലാ സംവിധാനവും,കൊറിയോഗ്രാഫിയും സുബൈർ സിന്ദഗി തന്നെയാണ് നിര്‍വഹിച്ചത്.മമ്മൂട്ടിയുടെ സഹോദരിയുടെ മകൻ അഷ്‌കർ സൗദാൻ നായകനായി എത്തുന്ന ദി കേസ് ഡയറി സിനിമ ഓഗസ്റ്റ് 21 ന് തീയേറ്ററുകളിൽ എത്തും