വോട്ടർപട്ടിക വിവാദത്തിൽ മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അവർ ഇന്ന് മറുപടി പറയുമെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി. മന്ത്രിയായതിനാലാണ് വിവാദങ്ങളിൽ മറുപടി പറയാത്തതെന്നും ശക്തൻ തമ്പുരാന്റെ പ്രതിമയിൽ മാല ചാർത്തിയശേഷം മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു. വിവാദങ്ങളിൽ ആദ്യമായാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്.നിങ്ങൾ ഉന്നയിച്ച വിഷയങ്ങൾക്ക് ചീഫ് ഇലക്‌ഷൻ കമ്മിഷൻ മറുപടി പറയും. എന്തുകൊണ്ട് ഞാൻ മറുപടി പറഞ്ഞില്ല? മറുപടി പറയേണ്ടത് അവരാണ്. ഞാൻ മന്ത്രിയാണ്. ആ ഉത്തരവാദിത്തം ഞാൻ ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. മറുപടി പറയേണ്ടവർ ഇന്ന് മറുപടി പറയും. ചോദ്യങ്ങൾ കൂടുതലുണ്ടെങ്കിൽ അവരോട് ചോദിക്കാം. അല്ലെങ്കിൽ കേസ് സുപ്രീംകോടതിയിൽ എത്തുമ്പോൾ അവിടെ ചോദിക്കാം. ഇവിടെ കുറച്ച് വാനരൻമാർ ഇറങ്ങിയല്ലോ ഉന്നയിക്കലുമായി. അവരോട് അവിടെപോയി ചോദിക്കാൻ പറയൂ’’–സുരേഷ്ഗോപി പറഞ്ഞു











