ചങ്ങരംകുളം:ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനം കൊള്ളുന്ന ഈ കൊച്ചു കേരളത്തെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഹബ്ബാക്കി മാറ്റാനുള്ള ശ്രമം തടയുക,എലപ്പുള്ളിയിൽ തുടങ്ങാൻ പോകുന്ന ബ്രുവറിയിൽ നിന്ന് സർക്കാർ പിന്മാറുക, പഞ്ചായത്തീ രാജ് ആക്റ്റ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന മദ്യനിരോധനാധികാരം സർക്കാർ പുനസ്ഥാപിക്കുക,മദ്യലഭ്യത കുറച്ച് മദ്യവർജ്ജനം സാധ്യമാക്കുക,മയക്കുമരുന്ന് നിരോധനം കർശനമാക്കി നടപ്പാക്കുക,കുറ്റക്കാർക്ക് എതിരെ നിയമം കർശനമാക്കുക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും സമൂഹമനസ്സാക്ഷിയെ ഉണർത്താനും വേണ്ടി ജനാരോഗ്യപ്രസ്ഥാനം സംസ്ഥാന വ്യാപകമായി നടത്തുന്ന സത്യാഗ്രഹത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വളയംകുളത്ത് വെച്ച് 2025 ആഗസ്റ്റ് 20 ബുധനാഴ്ച്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ ഏകദിന ഉപവാസ സത്യാഗ്രഹം സംഘടിപ്പിക്കും.ബിഷപ്പ് മാർ ജോഷ്വ ജഗ്നാത്തിയോസ്
(കേരള ചെയർമാൻ മദ്യവിരുദ്ധ ജനകീയ മുന്നണി)ഉദ്ഘാടനം ചെയ്യും. ഗാന്ധി പീസ് ഫൌണ്ടേഷൻ ചെയർമാൻ ഡോ എം പി മത്തായി, അഡ്വ സുജാതവർമ്മ (മഞ്ചേരി), ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, ഡോ ജേക്കബ് വടക്കൻ ചേരി, അഡ്വ പി എ പൌരൻ,ഖദീജ നർഗീസ്,അഡ്വ ജോൺ ജോസഫ്,എന്നിവരും കേരളത്തിലെ വിവിധ മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നേതാക്കളും പ്രസംഗിക്കും.സ്വാഗത സംഘം ചെയർമാൻ പി പി യൂസഫലി അധ്യക്ഷത വഹിക്കും.ഉപവാസത്തിന് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി വിദ്യാർഥികൾ ഉൾപ്പടെ 200 സ്ഥിരം പ്രതിനിധികൾ പങ്കെടുക്കും.









