കേരള പൊലിസിൽ എസ്.ഐ റിക്രൂട്ട്‌മെന്റിനുള്ള പി.എസ്.സി അപേക്ഷ ജനുവരി 31ന് അവസാനിക്കും. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. താൽപര്യമുള്ളവർ എത്രയും പെട്ടെന്ന് അപേക്ഷിക്കുക. ഡിഗ്രി യോഗ്യതയിൽ യൂണിഫോം ജോലി നേടാനുള്ള അവസരമാണ് നിങ്ങൾക്ക് മുന്നിലുള്ളത്. കേരള സിവിൽ പൊലിസ്/ ആംഡ് പൊലിസ് സർവീസുകളിലായി സബ് ഇൻസ്‌പെക്ടർ ഓഫ് പൊലിസ് (ട്രെയിനി) റിക്രൂട്ട്‌മെന്റ്. മൂന്ന് കാറ്റഗറികളിലായാണ് തെരഞ്ഞെടുപ്പ്. സ്ത്രീകൾക്കും, പുരുഷൻമാർക്കും ഒരുപോലെ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 45,600 രൂപയ്ക്കും, 95,600 രൂപയ്ക്കും ഇടയിൽ ശമ്പളം ലഭിക്കും. രണ്ട് കാറ്റഗറികളിലായാണ് തെരഞ്ഞെടുപ്പ്. പ്രായപരിധി 01.01.2025 തീയതിയെ അടിസ്ഥാനമാക്കി കണക്കാക്കും. കാറ്റഗറി – i (ഓപ്പൺ മാർക്കറ്റ്): 20 വയസ്സിനും 31 വയസ്സിനും ഇടയിൽ. (02.01.1994-നും 01.01.2005-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം). ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രിയാണ് യോഗ്യത. (ശ്രദ്ധിക്കുക: മതിയായ എസ്.സി/എസ്.ടി ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ, അവർക്ക് ഇന്റർമീഡിയറ്റ്/പ്രീ യൂണിവേഴ്സിറ്റി പരീക്ഷ പാസായവരെയും പരിഗണിക്കുന്നതാണ്.) ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.









