• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

അമ്പരപ്പിക്കുന്ന കുതിപ്പുമായി ‘സര്‍വ്വം മായ’; ട്രാക്കിലേക്ക് തിരിച്ചെത്തി നിവിൻ പോളി!

cntv team by cntv team
December 29, 2025
in Entertainment
A A
അമ്പരപ്പിക്കുന്ന കുതിപ്പുമായി ‘സര്‍വ്വം മായ’; ട്രാക്കിലേക്ക് തിരിച്ചെത്തി നിവിൻ പോളി!
0
SHARES
157
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിലെ തിയറ്ററുകളില്‍ ഏറ്റവുമധികം ക്രൗഡ് പുള്ളിംഗ് കപ്പാസിറ്റിയുള്ള താരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. മുന്‍പ് പലവട്ടം അദ്ദേഹം അത് സാധിച്ചിട്ടുണ്ട്. മികച്ച എന്‍റര്‍ടെയ്നര്‍ ചിത്രങ്ങളിലൂടെയായിരുന്നു അത്. അദ്ദേഹം തെര‍ഞ്ഞെടുത്ത പരീക്ഷണസ്വഭാവമുള്ള ചിത്രങ്ങളില്‍ പലതും നിരൂപകപ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസ് വിജയം നേടുന്നതില്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആ കുറവ് നികത്തുന്ന ഒരു ചിത്രം എത്തിയിരിക്കുകയാണ്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായയാണ് ആ ചിത്രം. ക്രിസ്മസ് ദിനത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴിതാ ആദ്യ വാരാന്ത്യ കളക്ഷനില്‍ അമ്പരപ്പിക്കുകയാണ്. ക്രിസ്മസ് ദിനമായ വ്യാഴാഴ്ച ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. വ്യാഴം, വെള്ളി, ശനി ദിനങ്ങളില്‍ നിന്നായി കേരളത്തില്‍ നിന്ന് ചിത്രം നേടിയ ഗ്രോസ് 12.65 കോടി ആയിരുന്നു. ആദ്യ മൂന്ന് ദിവസങ്ങളേക്കാള്‍ കളക്ഷനാണ് ചിത്രം ഞായറാഴ്ച നേടിയത്. ട്രാക്കര്‍മാരുടെ ആദ്യ കണക്കുകള്‍ പ്രകാരം ചിത്രം ഞായറാഴ്ച കേരളത്തില്‍ നിന്ന് നേടിയത് 5.72 കോടി ആയിരുന്നു. അങ്ങനെ കേരളത്തില്‍ നിന്ന് ആദ്യ വാരാന്ത്യത്തില്‍ ആകെ 18.37 കോടി. ഇന്ത്യയില്‍ നിന്ന് ഞായറാഴ്ച മാത്രം ചിത്രം നേടിയത് 6.60- 6.70 കോടി റേഞ്ചില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു നിവിന്‍ പോളി ചിത്രം ഇന്ത്യയില്‍ നിന്ന് നേടുന്ന ഏറ്റവും ഉയര്‍ന്ന സിംഗിള്‍ ഡേ ഗ്രോസ് ആണ് ഇത്. ഈ കളക്ഷനോടെ കേരള ബോക്സ് ഓഫീസിലെ ഒരു പ്രധാന ലിസ്റ്റില്‍ വന്‍ മുന്നേറ്റവും നടത്തിയിട്ടുണ്ട് നിവിന്‍ പോളി. ഈ വര്‍ഷം കേരളത്തില്‍ ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് ഗ്രോസ് നേടിയ മലയാള സിനിമകളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് സര്‍വ്വം മായ. എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങള്‍ക്ക് മാത്രം പിന്നിലായി മൂന്നാം സ്ഥാനത്താണ് ചിത്രത്തിന്‍റെ നില. എമ്പുരാന്‍ 42.56 കോടിയും തുടരും 20.30 കോടിയും ആയിരുന്നു കേരളത്തില്‍ നിന്ന് ആദ്യ വാരാന്ത്യത്തില്‍ നേടിയത്. 15.50 കോടി നേടിയ കളങ്കാവലിനെ പിന്നിലാക്കിയാണ് സര്‍വ്വം മായ ലിസ്റ്റില്‍ മൂന്നാമത് എത്തിയത്. 15.38 കോടി നേടിയ ഡീയസ് ഈറേ അഞ്ചാം സ്ഥാനത്തും 11.84 കോടി നേടിയ ആലപ്പുഴ ജിംഖാന ആറാം സ്ഥാനത്തുമാണ് പട്ടികയില്‍. ഹൃദയപൂര്‍വ്വം (11.30 കോടി), രേഖാചിത്രം (10.69 കോടി) എന്നിവയാണ് ഏഴ്, എട്ട് സ്ഥാനങ്ങളില്‍. അതേസമയം വ്യാഴാഴ്ച റിലീസ് ചെയ്യപ്പെട്ടതിനാല്‍ നാല് ദിവസത്തെ വാരാന്ത്യം സര്‍വ്വം മായയ്ക്ക് ലഭിച്ചു. ലിസ്റ്റിലെ തുടരും, കളങ്കാവല്‍, ഡീയസ് ഈറേ എന്നീ ചിത്രങ്ങള്‍ക്ക് മൂന്ന് ദിവസത്തെ വാരാന്ത്യമാണ് ലഭിച്ചത്. ഡീയസ് ഈറേയ്ക്ക് റിലീസ് തലേന്നത്തെ പ്രീമിയര്‍ ഷോകളും ഉണ്ടായിരുന്നു.

Related Posts

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
53
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
86
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
182
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
48
രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്
Entertainment

രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്

September 16, 2026
101
പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്
Entertainment

പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്

September 11, 2026
48
Next Post
തനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്, എന്നാല്‍ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളു:ട്രോളാക്രമണത്തില്‍ റഹീം

തനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്, എന്നാല്‍ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളു:ട്രോളാക്രമണത്തില്‍ റഹീം

Recent News

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക

September 22, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

September 22, 2026
6
പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

September 22, 2026
7
കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

September 22, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025