• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനത്തിൽ ‘ഹെനോക്’ ഫസ്റ്റ് ലുക്ക്

ckmnews by ckmnews
October 27, 2026
in Entertainment, Kerala
A A
ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനത്തിൽ ‘ഹെനോക്’ ഫസ്റ്റ് ലുക്ക്
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, എം സ്റ്റാർ എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിച്ച്, ഉല്ലാസ് കൃഷ്‍ണ സംവിധാനം ചെയ്യുന്ന ‘ഹെനോക് – ദി മാൻ ഇൻ ദ മിസ്റ്റ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ദിലീപിന്റെ ജന്മദിനം പ്രമാണിച്ച് താരത്തിന് ആശംസകളേകി കൊണ്ട് പുറത്തുവിട്ട ഫസ്റ്റ് ലുക്കിലൂടെ ചിത്രത്തിൽ ദിലീപ് അവതരിപ്പിക്കുന്ന ഡോക്ടർ ലിയോ തോമസ് എന്ന ഫോറൻസിക് സർജൻ കഥാപാത്രത്തെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. എം സ്റ്റാർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്. നിഗൂഢതയും ദുരൂഹതകളും നിറഞ്ഞ കഥാപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണർത്തുകയാണ്.

ഓരോ സൂചനയും പുതിയ ചോദ്യങ്ങളിലേക്ക് നയിക്കുന്ന ‘ഹൂ ഡൺ ഇറ്റ്’ മിസ്റ്ററി ത്രില്ലർ സ്വഭാവത്തിലാണ് ‘ഹെനോക്’ ഒരുക്കുന്നത്. ദുരൂഹമായ ഒരു സംഭവത്തിന് പിന്നിലെ സത്യത്തിലേക്ക് എത്താനുള്ള അന്വേഷണവും അതിനിടെ പുറത്തുവരുന്ന രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്ന സൂചനയാണ് അണിയറപ്രവർത്തകർ നേരത്തെ നൽകിയിരുന്നത്. ഡോക്ടർ ലിയോ തോമസ് എന്ന കഥാപാത്രമായി ദിലീപ് എത്തുമ്പോൾ, കഥാപാത്രത്തിന്റെ സ്വഭാവത്തെയും ചിത്രത്തിലെ സംഭവവികാസങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ജോണി ആന്റണി, എമിൽ ജോർജ്, അർജുൻ രാധാകൃഷ്‍ണൻ, മുകേഷ്, ജഗദീഷ്, പ്രിയ വാര്യർ, ഗ്രേസ് ആന്റണി, ലെന, മാല പാർവതി, മനോജ് കെ.യു, സുധി കോപ്പ, പ്രാർത്ഥന എസ്., ശ്രുതി ജയൻ, ഷാജു ശ്രീധർ, രഘുനാഥ് പലേരി, നിസ്താർ സെയ്ത്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, ആശാ മഠത്തിൽ ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ദിലീപിനൊപ്പം ശ്രദ്ധേയരായ അഭിനേതാക്കൾ അണിനിരക്കുന്ന ‘ഹെനോക്’ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷകളോടെയുമാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. റോബിനും ഉല്ലാസ് കൃഷ്‍ണയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

നിർമ്മാണം: എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ്, സംവിധാനം: ഉല്ലാസ് കൃഷ്‍ണ, രചന: റോബിൻ, ഉല്ലാസ് കൃഷ്‍ണ, ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിംഗ്: ഷഫീഖ് വി.ബി., സംഗീതം: മുജീബ് മജീദ്, പ്രോജക്ട് ഡിസൈൻ: വേഫെറർ ഫിലിംസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എമിൽ ജോർജ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ടർ: ദീപക് എ. നാരായൺ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, സ്റ്റിൽസ്: നന്ദു, ഡിജിറ്റൽ പ്രമോഷൻസ്: അനൂപ് സുന്ദരൻ, പിആർഒ: ശബരി.

Related Posts

സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്
Business

സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്

October 27, 2026
1
ജഡ്ജിയുടെ മകൻ അല്ല ആരായാലും നിയമം എല്ലാവർക്കും ഒന്ന്; തെറ്റ് ചെയ്ത പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകും, ആഭ്യന്തരമന്ത്രി
Kerala

ജഡ്ജിയുടെ മകൻ അല്ല ആരായാലും നിയമം എല്ലാവർക്കും ഒന്ന്; തെറ്റ് ചെയ്ത പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകും, ആഭ്യന്തരമന്ത്രി

October 27, 2026
0
പ്രിയദർശിനി പദ്ധതിക്കെതിരെ വീണ്ടും സ്വകാര്യ ബസുടമകൾ; സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാരസമരം
Kerala

പ്രിയദർശിനി പദ്ധതിക്കെതിരെ വീണ്ടും സ്വകാര്യ ബസുടമകൾ; സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാരസമരം

October 27, 2026
11
ചങ്ങരംകുളം നന്നംമുക്ക് മൂർക്കത്തേതിൽ അയ്യപ്പൻ എന്ന കുഞ്ഞുണ്ണി നിര്യാതനായി
Kerala

ചങ്ങരംകുളം നന്നംമുക്ക് മൂർക്കത്തേതിൽ അയ്യപ്പൻ എന്ന കുഞ്ഞുണ്ണി നിര്യാതനായി

October 27, 2026
41
‘കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു’; ഇത് അക്രമവാസന വർധിപ്പിക്കുന്നെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
Kerala

‘കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു’; ഇത് അക്രമവാസന വർധിപ്പിക്കുന്നെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

October 27, 2026
3
കളമശ്ശേരിയില്‍ സിഗ്നല്‍ നവീകരണം; നാളെ ട്രെയിനുകള്‍ വൈകും, വന്ദേഭാരത് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും
Kerala

കളമശ്ശേരിയില്‍ സിഗ്നല്‍ നവീകരണം; നാളെ ട്രെയിനുകള്‍ വൈകും, വന്ദേഭാരത് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും

October 27, 2026
2
Next Post
സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്

സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്

Recent News

സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്

സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്

October 27, 2026
1
ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനത്തിൽ ‘ഹെനോക്’ ഫസ്റ്റ് ലുക്ക്

ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനത്തിൽ ‘ഹെനോക്’ ഫസ്റ്റ് ലുക്ക്

October 27, 2026
0
ജഡ്ജിയുടെ മകൻ അല്ല ആരായാലും നിയമം എല്ലാവർക്കും ഒന്ന്; തെറ്റ് ചെയ്ത പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകും, ആഭ്യന്തരമന്ത്രി

ജഡ്ജിയുടെ മകൻ അല്ല ആരായാലും നിയമം എല്ലാവർക്കും ഒന്ന്; തെറ്റ് ചെയ്ത പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകും, ആഭ്യന്തരമന്ത്രി

October 27, 2026
0
വഖഫ് ബോർഡ് അംഗം സജ്‌ന ഫിറോസിന് അനുമോദനം

വഖഫ് ബോർഡ് അംഗം സജ്‌ന ഫിറോസിന് അനുമോദനം

October 27, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025