• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്, എന്നാല്‍ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളു:ട്രോളാക്രമണത്തില്‍ റഹീം

cntv team by cntv team
December 29, 2025
in UPDATES
A A
തനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്, എന്നാല്‍ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളു:ട്രോളാക്രമണത്തില്‍ റഹീം
0
SHARES
144
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കര്‍ണാടകയില്‍ ബുള്‍ഡോസര്‍ രാജിന് ഇരയായവരെ സന്ദര്‍ശിച്ചതിന് ശേഷം കന്നഡ മാധ്യമത്തിന് നല്‍കിയ വീഡിയോയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപി. തനിക്ക് ഭാഷാപരമായ പരിമിതികളുണ്ടെന്നും എന്നാല്‍ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളുവെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു. ആ യാത്രയെക്കുറിച്ച് എപ്പോഴും അഭിമാനമേയുള്ളുവെന്നും റഹീം പറഞ്ഞു. കന്നഡ മാധ്യമത്തിന് ഇംഗ്ലീഷിലായിരുന്നു റഹീം പ്രതികരണം നല്‍കിയത്. എന്നാല്‍ ഇതിലെ റഹീമിന്റെ ഭാഷയെക്കുറിച്ച് വലിയ രീതിയിലുള്ള ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിനെതിരെയാണ് റഹീം മറുപടിയുമായി രംഗത്തെത്തിയത്. ‘എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്. എനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ. ഭരണകൂട ഭീകരതയുടെ നേര്‍കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്ക് ചെന്നത്. ശബ്ദമില്ലാത്ത, എല്ലാം നഷ്ടപ്പെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത്. ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ, അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു’, റഹീം പറഞ്ഞു. തന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ലെന്നും തന്റെ ഭാഷ തീര്‍ച്ചയായും ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും റഹീം കൂട്ടിച്ചേര്‍ത്തു. ‘പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ? അവരെ ആരെയും ഇവിടെയെന്നല്ല, ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ല. എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോള്‍, നിങ്ങളുടെ സര്‍ക്കാര്‍ പറഞ്ഞയച്ച ബുള്‍ഡോസറുകള്‍ തകര്‍ത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങള്‍ കാണാതെ പോകരുത്. എന്റെ ഭാഷയെ ട്രോളുന്ന തിരക്കില്‍ ആ ദുര്‍ബലരായ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രക്ഷപ്പെടാന്‍ ശ്രമിക്കരുത്. ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകും, ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്തു പിടിക്കും’, റഹീം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് 300ലധികം വീടുകള്‍ നശിപ്പിക്കപ്പെട്ട കര്‍ണാടകയിലെ യെലഹങ്കയിലെ ഫക്കീര്‍ കോളനിയും വസീം ലേഔട്ടും റഹിം സന്ദര്‍ശിച്ചത്. ഡിസംബര്‍ 22 ന് പുലര്‍ച്ചെയാണ് ബെംഗളൂരുവിലെ കൊഗിലു ഗ്രാമത്തിലെ ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലും നടത്തിയ പൊളിച്ചുമാറ്റല്‍ നടപടിയില്‍ ഏകദേശം 400 കുടുംബങ്ങള്‍ ഭവനരഹിതരായി എന്ന ആരോപണമാണ് ഉയരുന്നത്. മുന്‍കൂര്‍ അറിയിപ്പ് കൂടാതെ തങ്ങളെ ഒഴിപ്പിക്കുകയും തെരുവുകളില്‍ രാത്രി ചെലവഴിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തുവെന്നാണ് ഈ പ്രദേശത്തെ താമസക്കാര്‍ പറയുന്നത്. കുടിയേറ്റ തൊഴിലാളികളില്‍ ഭൂരിഭാഗവും രണ്ട് പതിറ്റാണ്ടിലേറെയായി ഈ പ്രദേശത്ത് താമസിക്കുന്നവരാണെന്നും ഇവര്‍ക്ക് ആധാര്‍ കാര്‍ഡുകളും വോട്ടര്‍ ഐഡികളും ഉണ്ടെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ബുള്‍ഡോസറുകള്‍ ഉപയോഗിച്ചുള്ള പൊളിച്ചു നീക്കലില്‍ ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി കെ ശിവകുമാറുമായും കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസാരിച്ചിരുന്നു. മനുഷ്യത്വപരമായ വശങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാകണം നടപടികളെന്നും ജാഗ്രതയോടെയും കരുതലോടെയും വേണമായിരുന്നു ഇത്തരം നടപടികള്‍ കൈക്കൊള്ളേണ്ടിയിരുന്നത് എന്ന എഐസിസി നിലപാടും ഇരുവരെയും അറിയിച്ചു.

Related Posts

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി
UPDATES

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി

September 22, 2026
64
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി
UPDATES

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി

September 22, 2026
28
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു
UPDATES

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 22, 2026
42
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി
UPDATES

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി

September 22, 2026
92
ഭൂമി തരംമാറ്റൽ ഈഴുവത്തിരുത്തിയിൽ കെട്ടി കിടക്കുന്ന അപേക്ഷകൾ ഉടനെ തീർപ്പാക്കണം.കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീക്കിന് നഗരസഭ പ്രതിപക്ഷ നേതാവ് ടി.കെ. അഷറഫ് നിവേദനം നൽകി.
UPDATES

ഭൂമി തരംമാറ്റൽ ഈഴുവത്തിരുത്തിയിൽ കെട്ടി കിടക്കുന്ന അപേക്ഷകൾ ഉടനെ തീർപ്പാക്കണം.കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീക്കിന് നഗരസഭ പ്രതിപക്ഷ നേതാവ് ടി.കെ. അഷറഫ് നിവേദനം നൽകി.

September 22, 2026
44
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ
UPDATES

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ

September 22, 2026
7
Next Post
ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവിന് ക്രൂര മർദനം; പൊലീസിൽ പരാതി

ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവിന് ക്രൂര മർദനം; പൊലീസിൽ പരാതി

Recent News

വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ല; മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ലഭ്യമല്ലെന്ന് സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ല; മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ലഭ്യമല്ലെന്ന് സണ്ണി ജോസഫ്

September 22, 2026
0
അനധികൃത പാർക്കിങ്: ഏഴ് ദിവസത്തിൽ ഈടാക്കിയത് 1.08 കോടിരൂപ പിഴ, നിയമലംഘനം ഇനിയും ശ്രദ്ധയിൽപ്പെടുത്താം

അനധികൃത പാർക്കിങ്: ഏഴ് ദിവസത്തിൽ ഈടാക്കിയത് 1.08 കോടിരൂപ പിഴ, നിയമലംഘനം ഇനിയും ശ്രദ്ധയിൽപ്പെടുത്താം

September 22, 2026
1
അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം

September 22, 2026
16
പൊന്നാനി കോടതി കെട്ടിടം നവീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി

പൊന്നാനി കോടതി കെട്ടിടം നവീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി

September 22, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025