• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

തുടക്കം ആടി തിമർത്ത് ലിവർപൂൾ

cntv team by cntv team
August 16, 2025
in Sports
A A
തുടക്കം ആടി തിമർത്ത് ലിവർപൂൾ
0
SHARES
51
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രീമിയർ ലീഗ് 2025-26 സീസണിലെ ആദ്യ മത്സരത്തിൽ ബേൺമൗത്തിനെ തറപറ്റിച്ച് നിലവിലെ ചാംപ്യൻമാരായ ലിവർപൂൾ. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ 4-2നാണ് ലിവർപൂളിന്റെ വിജയം. കഴിഞ്ഞ സീസണിലെ ചാംപ്യൻമാരായ ലിവർപൂൾ അവരുടെ ഫോം ആദ്യ മത്സരത്തിലും തുടരുകയായിരുന്നു. കാറപകടത്തിൽ മരണപ്പെട്ട ലിവർപൂൾ താരമായിരുന്ന ഡിയോഗൊ ജോട്ടക്കും സഹോദരൻ ആൻഡ്രെ സിൽവയുടെയും ഓർമകൾ ആദരിച്ചുകൊണ്ടാണ് ആൻഫീൽഡിൽ വിസിൽ ഉയർന്നത്.മത്സരത്തിലെ ആദ്യ 50 മിനിറ്റോളം ലിവർപൂളിന്റെ ആദിപത്യത്തിനായിരുന്നു സ്റ്റേഡിയം സാക്ഷിയായത്. ഈ സീസണിൽ ടീമിലെത്തിയ ഹ്യുഗോ എകിടികെ 37ാം മിനിറ്റിൽ ഗോൾ നേടുകയും 49ാം മിനിറ്റിൽ കോഡി ഗാപ്‌കോക്ക് അസിസ്റ്റ് നൽകുകയും ചെയ്തു. രണ്ടാം പകുതിയിൽ സബ്ബുകളും കൗണ്ടർ അറ്റാക്കിങ്ങുമായി ബേൺമൗത്ത് കളം നിറഞ്ഞു.ഒടുവിൽ 64 , 76 എന്നീ മിനിറ്റുകളിൽ വെറും 12 മിനിറ്റിന്റെ വ്യത്യാസത്തിൽ ആന്റണി സെമണ്യോ രണ്ട് ഗോൾ നേടിയതോടെ ആൻഫീൽഡ് അസ്വസ്തമായി. സ്വന്തം ബോക്‌സിന് വെളിയിൽ നിന്നും ലഭിച്ച പന്തിനെ ഒറ്റക്ക് സോളോ റൺ നടത്തിയാണ് സെമണ്യോ രണ്ടാം ഗോൾ നേടിയത്.കളി സമനിലയിലേക്ക് പോയേക്കുമെന്ന സാഹര്യത്തിൽ 88ാം മിനിറ്റിൽ സബ്ബായി എത്തിയ ഫെഡ്രിക്ക് ചീസയുടെ കിടിലൻ വോളി. ഇതോടെ മത്സരം ചാംപ്യൻമാർ കയ്യിലാക്കി, ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ സൂപ്പർതാരം മുഹമ്മദ് സലാഹ് ലിവർപൂളിന്റെ ലീഡുയർത്തി. രണ്ട് ഡിഫൻഡർമാരെ കബളിപ്പിച്ചാണ് സലായുടെ കിടിലൻ ഗോൾ. ഗോളടിക്കുകയും അസിസ്റ്റ് നല്‍കുകയും ചെയ്ത് എകിടികെയാണ് കളിയിലെ താരമായത്.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
14
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
19
Next Post
അച്ഛനമ്മമാരെ കൊന്നത് വിവാഹം നടത്താത്തതിലെ പക മൂലം; പ്രണയത്തിന് അമ്മ തടസം നിന്നുവെന്ന് മൊഴി

അച്ഛനമ്മമാരെ കൊന്നത് വിവാഹം നടത്താത്തതിലെ പക മൂലം; പ്രണയത്തിന് അമ്മ തടസം നിന്നുവെന്ന് മൊഴി

Recent News

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
1
ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
25
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
192
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
94
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025