• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

അച്ഛനമ്മമാരെ കൊന്നത് വിവാഹം നടത്താത്തതിലെ പക മൂലം; പ്രണയത്തിന് അമ്മ തടസം നിന്നുവെന്ന് മൊഴി

cntv team by cntv team
August 16, 2025
in Crime
A A
അച്ഛനമ്മമാരെ കൊന്നത് വിവാഹം നടത്താത്തതിലെ പക മൂലം; പ്രണയത്തിന് അമ്മ തടസം നിന്നുവെന്ന് മൊഴി
0
SHARES
404
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കൊന്നത് വിവാഹം നടത്താത്തതിലുള്ള പകമൂലമെന്ന് മൊഴി. ആലപ്പുഴ പോപ്പി പാലം കൊമ്മാടിക്കു സമീപം താമസിക്കുന്ന മന്നത്ത് വാർഡ് പനവേലിപ്പുരയിടത്തിൽ 70 കാരനായ തങ്കരാജനേയും 69 കാരി ആഗ്‌നസിനേയും വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് മകൻ ബാബു കുത്തിക്കൊന്നത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.പച്ചക്കറിക്കടയിൽ ജോലി ചെയ്തിരുന്ന സമയത്ത് ബാബുവിന് ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അമ്മ ഇതിനെ എതിർത്തു. ഇതോടെ അമ്മയോട് കടുത്ത പകയായിരുന്നെന്നാണ് പ്രതിയുടെ മൊഴി. മറ്റേതെങ്കിലും വിവാഹം ഉറപ്പിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും പോലീസിന്റെ ചോദ്യംചെയ്യലിൽ ബാബു പറഞ്ഞു. ഇതിന് പിന്നാലെ ബാബു മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുക പതിവായിരുന്നു. അച്ഛനും അമ്മയുമായി നിരന്തരം വഴക്കുമുണ്ടാക്കി. മദ്യപിക്കാൻ പണമാവശ്യപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ ബാബുവിനെതിരെ അമ്മ പരാതി നൽകുകയും ചെയ്തിരുന്നു.വ്യാഴാഴ്ചയും ഇത്തരത്തിൽ വീട്ടിൽ പ്രശ്‌നമുണ്ടാക്കിയ ബാബു, 100 രൂപ ആവശ്യപ്പെട്ടെങ്കിലും അത് അച്ഛനും അമ്മയും കൊടുത്തില്ല. ഇതിൽ ക്ഷുഭിതനായി ആദ്യം അമ്മയെയും പിന്നീട് അച്ഛനെയും കുത്തിക്കൊല്ലുകയായിരുന്നു. ശേഷം അച്ഛന്റെ മൃതദേഹം മടിയിൽവെച്ച് കരഞ്ഞെന്നും പുറത്തിറങ്ങി സഹോദരിയെയും അയൽവാസികളെയും അറിയിച്ചെന്നും മൊഴിയിൽ പറയുന്നുണ്ട്. അതേസമയം കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബാബുവിനെ ബാറിൽനിന്നാണ് പൊലീസ് പിടികൂടിയത്. വീട്ടിലെ തിരച്ചിലിൽ കൊലചെയ്യാനുപയോഗിച്ച കറിക്കത്തി പോലീസ് കണ്ടെത്തി. കൊലയ്ക്കുശേഷം പ്രതി അടുത്ത ബാറിലേക്കുപോയ സൈക്കിളും കണ്ടെത്തി.

Related Posts

വ്യാജ ചെക്ക് തട്ടിപ്പ് കേസിൽ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ
Crime

വ്യാജ ചെക്ക് തട്ടിപ്പ് കേസിൽ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

June 29, 2026
290
ദളിത് യുവതിയെ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സന് ജാമ്യമില്ല
Crime

ദളിത് യുവതിയെ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സന് ജാമ്യമില്ല

June 29, 2026
47
പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും
Crime

പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും

June 27, 2026
272
മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം; ജീവനക്കാരനും കരാർ തൊഴിലാളികളും അടക്കം അഞ്ച് പേർ പിടിയിൽ
Crime

മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം; ജീവനക്കാരനും കരാർ തൊഴിലാളികളും അടക്കം അഞ്ച് പേർ പിടിയിൽ

June 27, 2026
91
പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം; മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ
Crime

പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം; മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ

June 26, 2026
649
14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ
Crime

14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ

June 25, 2026
600
Next Post
നവീൻ ബാബുവിന്റെ മരണം; പുനരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ഹർജിയിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും

നവീൻ ബാബുവിന്റെ മരണം; പുനരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ഹർജിയിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും

Recent News

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

June 29, 2026
37
പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി, വർക്ക് പെർമിറ്റ് പുതുക്കാത്തവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യും

പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി, വർക്ക് പെർമിറ്റ് പുതുക്കാത്തവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യും

June 29, 2026
42
എ എം മുഹമ്മദ് സ്മാരക ട്രസ്റ്റ്; “ആദരം 2026” സംഘടിപ്പിച്ചു

എ എം മുഹമ്മദ് സ്മാരക ട്രസ്റ്റ്; “ആദരം 2026” സംഘടിപ്പിച്ചു

June 29, 2026
162
‘ഇറാൻ അമേരിക്ക സംഘർഷം അവസാനിക്കുന്നു’; ദോഹയിൽ നാളെ നിർണായക ചർച്ച നടക്കുമെന്ന് സ്ഥിരീകരിച്ച് ട്രംപ്

‘ഇറാൻ അമേരിക്ക സംഘർഷം അവസാനിക്കുന്നു’; ദോഹയിൽ നാളെ നിർണായക ചർച്ച നടക്കുമെന്ന് സ്ഥിരീകരിച്ച് ട്രംപ്

June 29, 2026
75
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025