• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ckmnews by ckmnews
October 20, 2026
in Crime, Kerala
A A
കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കോവളത്തെ ഡ്രീംസ് സ്പാ ബിനാമി അറസ്റ്റിൽ. തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആയ അനുരൂപാണ് അറസ്റ്റിലായിരിക്കുന്നത്. ഉളൂർ സെക്ഷൻ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ്. ഡ്രീംസ് സ്പാ നടത്തിയിരുന്നത് ഇയാളുടെ സുഹൃത്താണ്. എന്നാൽ ലഭിക്കുന്ന പണമെല്ലാം ഇയാളുടെ അക്കൗണ്ടിലേക്കാണ് വന്നിരുന്നതെന്ന് കണ്ടെത്തി. കോവളം പൊലീസ് ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാകും.

16 കാരി ഏറ്റവും ഒടുവിലായി താമസിച്ചിരുന്നത് ഡ്രീംസ് സ്പായിലായിരുന്നു. ഇവിടെ ഇതിന് മുൻപ് മറ്റൊരു ആയുർവേദ ഡോക്ടറാണ് ഈ സ്ഥാപനം നടത്തിയിരുന്നത്. ഇയാളിൽ നിന്ന് ലീസിനെടുത്താണ് അനിരുപ് ഈ സ്ഥാപനം നടത്തുന്നത് എന്നാണ് വിവരം. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ നഗരസഭാ പരിധിയിൽ ഉൾപ്പെട്ട ഈ സ്ഥാപനത്തിനെതിരെയും ഉദ്യോഗസ്ഥനെതിരെയും മേയർ വി വി രാജേഷ് ഏത് തരത്തിലുള്ള നടപടി എടുക്കുമെന്നാണ് കാണേണ്ടത്.

പീഡനത്തിനിരയായ പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും അന്തർ സംസ്ഥാന റാക്കറ്റിലെ കണ്ണികളാണ്. കേസിൽ പിടിയിലായി റിമാൻഡിൽ കഴിയുന്ന സ്പാ നടത്തിപ്പുകാരൻ സജിത്തിനും റാക്കറ്റുമായി ബന്ധമുണ്ട്. ഈ പരിചയമാണ് പെൺകുട്ടിയെ കോവളത്തെത്തിക്കാൻ കാരണം. നടന്നത് മനുഷ്യ കടത്ത് എന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടി നേരിട്ടത് അതിക്രൂര പീഡനം എന്നും റിമാൻഡ് റിപ്പോട്ടിൽ പറയുന്നു. കമ്മീഷൻ വ്യവസ്ഥയിലായിരുന്നു ഇളയമ്മയും ഭർത്താവും പെൺകുട്ടിയെ സ്പാകളിൽ കാഴ്ചവച്ചത്. ഓരോ ചൂഷണത്തിനും കമ്മീഷൻ പറ്റിയിരുന്നു. ലൈംഗികവൃത്തിക്ക് സമ്മതിക്കാത്തതോടെ രഹസ്യ ഭാഗങ്ങളിലടക്കം തീവെച്ച് പൊള്ളിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ ഒട്ടേറെ പൊള്ളലേറ്റ പാടുകൾ എന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

കുട്ടിയെ ചെന്നൈയിലെ ഗുടുവാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്പായിൽ എത്തിച്ചില്ലെന്നാണ് പിടിയിലായ രക്ഷകർത്താക്കൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ അന്നേദിവസം ഇവർ അവിടെ ഉണ്ടായിരുന്നു എന്നതിന്റെ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ കോവളം പൊലീസിന് ലഭിച്ചു. നിലവിൽ മനുഷ്യക്കടത്ത്, ജുവനയിൽ ജസ്റ്റിസ് ആക്ട്, പോക്സോ, ബലാൽസംഗം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Posts

തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്
Crime

തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

October 20, 2026
36
ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്
Crime

ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

October 20, 2026
119
സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് സ്റ്റേഷനിലേക്ക് ചാടിയിറങ്ങാൻ ശ്രമിക്കവേ അപകടം; യുവാവിന് ദാരുണാന്ത്യം
Kerala

സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് സ്റ്റേഷനിലേക്ക് ചാടിയിറങ്ങാൻ ശ്രമിക്കവേ അപകടം; യുവാവിന് ദാരുണാന്ത്യം

October 20, 2026
276
‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്
Kerala

‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

October 20, 2026
122
മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി
Kerala

മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി

October 20, 2026
84
​സംഗീതസംവിധായകൻ എം.എസ്. ബാബുരാജിനെ അനുസ്മരിച്ചു
Kerala

​സംഗീതസംവിധായകൻ എം.എസ്. ബാബുരാജിനെ അനുസ്മരിച്ചു

October 20, 2026
24

Recent News

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

October 20, 2026
52
തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

October 20, 2026
36
ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

October 20, 2026
119
തവനൂർ റെയ്ഞ്ച് മുസാബഖ കലാമേളയ്ക്ക് മൂവാങ്കരയിൽ തുടക്കമായി

തവനൂർ റെയ്ഞ്ച് മുസാബഖ കലാമേളയ്ക്ക് മൂവാങ്കരയിൽ തുടക്കമായി

October 20, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025