മലപ്പുറം: തിരൂരങ്ങാടിയില്‍ 17 വയസുകാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിനതടവ്. തൂക്കുളം സ്വദേശി അബ്ദുവിനെയാണ് കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചത്. ഭിന്നശേഷിക്കാരനും എസ്സി വിഭാഗത്തില്‍ പെട്ടതുമായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ശിക്ഷാവിധി.പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ഡി.ശ്രീകുമാറാണ് ശിക്ഷ വിധിച്ചത്.








