• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഭാര്യയെ കാണാതായ വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി; മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയെ കണ്ടെത്തി പൊലീസ്

cntv team by cntv team
August 13, 2025
in Kerala
A A
ഭാര്യയെ കാണാതായ വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി; മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയെ കണ്ടെത്തി പൊലീസ്
0
SHARES
1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കായംകുളം: ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി കാത്തിരുന്നു, വിവരമൊന്നുമില്ലാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിനോദ് ജീവനൊടുക്കി. എന്നാല്‍ വിനോദിന്റെ മരണത്തിന് മൂന്ന് ദിവസത്തിന് ശേഷം ഭാര്യയെ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി രണ്ട് മാസങ്ങള്‍ കാത്തിരുന്നെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയായിരുന്നു കായംകുളം കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തില്‍ വിനോദ് (49)ജീവനൊടുക്കിയത്. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. കണ്ണൂരില്‍ ഹോംനേഴ്‌സായി ജോലി ചെയ്തിരുന്ന ഭാര്യ രഞ്ജിനിയെ ചൊവ്വാഴ്ച്ചയാണ് കായംകുളം പൊലീസ് കണ്ടെത്തിയത്.ജൂണ്‍ 11-ന് രാവിലെ ബാങ്കിലേക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു രഞ്ജിനി വീട്ടില്‍ നിന്ന് ഇറങ്ങിയത്. രഞ്ജിനി സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ് കനറാബാങ്കില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇവര്‍ക്ക് ആകെ മൂന്ന് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.നേരത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ രഞ്ജിനി ബാങ്കില്‍ പോയിരുന്നില്ലെന്ന് മനസിലായിരുന്നു. ഓട്ടോറിക്ഷയില്‍ കായംകുളത്തെത്തിയ രഞ്ജിനി റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് അവസാനമായി ലഭിച്ചത്.മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് രഞ്ജിനി പോയെന്നതിനാല്‍ ആ വഴിക്കുള്ള അന്വേഷണവും നടന്നില്ല. ഭാര്യയെ കണ്ടെത്താത്തതില്‍ വിനോദ് അതീവ നിരാശനായിരുന്നു. ഇതിന് പിന്നാലെ ‘കടം നമുക്ക് തീര്‍ക്കാം, നീ തിരികെ വാ’ എന്ന തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വിനോദ് പങ്കുവെച്ചിരുന്നു.

Related Posts

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ടിക്കറ്റ് റദ്ദാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ
Kerala

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ടിക്കറ്റ് റദ്ദാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ

March 24, 2026
68
കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: യൂട്യൂബര്‍ യാസര്‍ എടപ്പാൾ അറസ്റ്റിൽ
Kerala

കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: യൂട്യൂബര്‍ യാസര്‍ എടപ്പാൾ അറസ്റ്റിൽ

March 24, 2026
384
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു
Kerala

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

March 24, 2026
90
നിലമ്പൂരിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ചനിലയിൽ
Kerala

നിലമ്പൂരിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ചനിലയിൽ

March 24, 2026
273
സ്വർണത്തിന്റെ മൂല്യം കൃത്യമല്ല; വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു
Kerala

സ്വർണത്തിന്റെ മൂല്യം കൃത്യമല്ല; വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു

March 24, 2026
357
200 കോടിയുടെ സ്വത്ത് മറച്ചുവെച്ച സംഭവം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി കെഎസ് ശബരിനാഥൻ
Kerala

200 കോടിയുടെ സ്വത്ത് മറച്ചുവെച്ച സംഭവം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി കെഎസ് ശബരിനാഥൻ

March 24, 2026
110
Next Post
‘കുമ്പിടിയാ കുമ്പിടി’; വോട്ട് ക്രമക്കേടില്‍ സുരേഷ് ഗോപിയെ ട്രോളി വി ശിവന്‍കുട്ടി

'കുമ്പിടിയാ കുമ്പിടി'; വോട്ട് ക്രമക്കേടില്‍ സുരേഷ് ഗോപിയെ ട്രോളി വി ശിവന്‍കുട്ടി

Recent News

സ്വർണവിലയിൽ വീണ്ടും മാറ്റം;ഉച്ചയ്‌ക്ക് ശേഷമുള്ള വിലയറിയാം

സ്വർണവിലയിൽ വീണ്ടും മാറ്റം;ഉച്ചയ്‌ക്ക് ശേഷമുള്ള വിലയറിയാം

March 24, 2026
389
ഇനി വേദനയില്ലാത്ത ലോകത്തേയ്ക്ക്; ഹരീഷ് റാണ അന്തരിച്ചു,​ രാജ്യത്തെ ആദ്യ ദയാവധം

ഇനി വേദനയില്ലാത്ത ലോകത്തേയ്ക്ക്; ഹരീഷ് റാണ അന്തരിച്ചു,​ രാജ്യത്തെ ആദ്യ ദയാവധം

March 24, 2026
671
കല്ലാട്ടേല്‍ ഷംസുവിനെ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിയായി നിയമിച്ച് കെപിസിസി

കല്ലാട്ടേല്‍ ഷംസുവിനെ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിയായി നിയമിച്ച് കെപിസിസി

March 24, 2026
247
ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിവിൽപന, തൃശ്ശൂരിൽ യുവതി അറസ്റ്റിൽ

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിവിൽപന, തൃശ്ശൂരിൽ യുവതി അറസ്റ്റിൽ

March 24, 2026
178
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025