• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഫ്രഞ്ച് കരുത്തിന് മുന്നിൽ റയലും വീണു; ക്ലബ് ലോകകപ്പിൽ പിഎസ്ജി-ചെൽസി ഫൈനൽ

cntv team by cntv team
July 10, 2025
in Sports
A A
ഫ്രഞ്ച് കരുത്തിന് മുന്നിൽ റയലും വീണു; ക്ലബ് ലോകകപ്പിൽ പിഎസ്ജി-ചെൽസി ഫൈനൽ
0
SHARES
18
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി ഫൈനലിൽ. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ​ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പിഎസ്ജിയുടെ ക്ലബ് ലോകകപ്പ് ഫൈനൽ പ്രവേശനം. പി എസ് ജിക്കായി ഫാബിയൻ റൂയിസ് ഇരട്ട ​ഗോളുകൾ നേടിയപ്പോൾ, ഒസ്മാൻ ഡെംബെലെ, ഗൊൺസാലോ റാമോസ് എന്നിവർ ഓരോ ​ഗോളുകൾ വീതവും വലയിലാക്കി.ആറാം മിനിറ്റിൽ റൂയിസിന്റെ ​തകർപ്പൻ ​ഗോളോടെയാണ് മത്സരം ഉണർന്നത്. പിന്നാലെ ഒമ്പതാം മിനിറ്റിൽ ഒസ്മാൻ ഡെംബെലെയും കൂടി വലചലിപ്പിച്ചതോടെ റയൽ കൂടുതൽ പ്രതിരോധത്തിലായി. 24-ാം മിനിറ്റിൽ റൂയിസ് വീണ്ടും വലകുലുക്കി. ഇതോടെ എതിരില്ലാത്ത മൂന്ന് ​ഗോളിന് ഫ്രഞ്ച് ക്ലബ് മുന്നിലായി. മത്സരം അവസാനിക്കാൻ ഒരുമിനിറ്റ് ശേഷിക്കെ ​ഗൊൺസാലോ റാമോസിന്റെ ​ഗോൾ കൂടി വലയിലായതോടെ മത്സരത്തിൽ പിഎസ്ജി ആധിപത്യപരമായ വിജയം സ്വന്തമാക്കി.ജൂലൈ 14ന് ഇന്ത്യൻ സമയം രാത്രി 12.30നാണ് ക്ലബ് ലോകകപ്പിൽ ഫൈനൽ മത്സരം നടക്കുക. യൂറോപ്യൻ ഫുട്ബോളിന്റെ ചാംപ്യന്മാർ കൂടിയായ പിഎസ്ജിയെ നേരിടാൻ ഒരുങ്ങുന്നത് ഇം​ഗ്ലീഷ് വമ്പന്മാരായ ചെൽസിയാണ്. ഇരുടീമുകളും ക്ലബ് ലോകകപ്പിൽ ഒരു മത്സരം പരാജയപ്പെട്ടു. ​ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് ചെൽസി പരാജയപ്പെട്ടു. മറ്റൊരു ബ്രസീലിയൻ ക്ലബ് ബൊട്ടഫോ​ഗയോട് പിഎസ്ജിയും പരാജയപ്പെട്ടിരുന്നു. എങ്കിലും വിജയിച്ച മത്സരങ്ങളിൽ എതിരാളികളുടെമേൽ പിഎസ്ജിയുടെ ആധിപത്യമുണ്ടായിരുന്നു. ക്ലബ് ലോകകപ്പിൽ വിജയിച്ച അഞ്ച് മത്സരങ്ങളിലും ​ഗോൾവഴങ്ങാതെയാണ് പിഎസ്ജി ഫൈനലിലെത്തിയത്.

Related Posts

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
International

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

July 31, 2026
44
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ
International

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
89
ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ
Sports

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

July 30, 2026
105
ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ
Sports

ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ

July 29, 2026
123
ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ
Sports

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

July 28, 2026
82
2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്
Sports

2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്

July 28, 2026
40
Next Post
നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

Recent News

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 5, 2026
13
ആറ്​ വർഷത്തിന്​ ശേഷം സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട്​ സർവിസ്​ പുനരാരംഭിക്കുന്നു

ആറ്​ വർഷത്തിന്​ ശേഷം സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട്​ സർവിസ്​ പുനരാരംഭിക്കുന്നു

August 5, 2026
6
‘പീതാംബരൻ സാറേ, ഫ്ലാറ്റിൽ ആളില്ല കേട്ടോ…’ വീട് പൂട്ടി യാത്ര പോകുന്നവർക്ക് പൊലീസിന്റെ സുരക്ഷ; പോൽ ആപ്പ് വഴി അപേക്ഷിക്കാം!

‘പീതാംബരൻ സാറേ, ഫ്ലാറ്റിൽ ആളില്ല കേട്ടോ…’ വീട് പൂട്ടി യാത്ര പോകുന്നവർക്ക് പൊലീസിന്റെ സുരക്ഷ; പോൽ ആപ്പ് വഴി അപേക്ഷിക്കാം!

August 5, 2026
7
പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി

പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി

August 5, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025