എടപ്പാള്‍:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ KSTA യുടെ 36-മത് ആലംകോട് ബ്രാഞ്ച് സമ്മേളനം എടപ്പാൾ സബ്ജില്ലാ പ്രസിഡണ്ട് ശ്രീകാന്ത് കെഎസ് ഉദ്ഘാടനം ചെയ്തു.ആലംകോട് ജി എൽ പി സ്കുളിൽ നടന്ന സമ്മേളനത്തിൽ സബ്ജില്ലാ ജോയൻ്റ് സെക്രട്ടറി അജയ് ആർകെ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ജീവനക്കാർക്ക് അർഹതപ്പെട്ട ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചു കൊണ്ടുള്ള മുൻസർക്കാരിൻ്റെ ഉത്തരവ് പുതിയസർക്കാർ പാലിക്കണമെന്നും
ജീവനക്കാർക്ക് അവകാശപ്പെട്ട ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.സബ്ജില്ലാ സെക്രട്ടറി കെ. എംസുരേഷ് ബാബു, സബ്ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെമഞ്ജു, എം എ അനീഷ് , കെ.ടി സിന്ധു എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി അനീസ പി.പി (പ്രസിഡണ്ട്)എബിൻ തങ്കച്ചൻ (സെക്രട്ടറി)
പ്രസീത(ട്രഷറർ) ,എന്നിവരെ തിരഞ്ഞെടുത്തു







