• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വഴിക്കടവിലെ അനന്തുവിൻ്റെ മരണം; കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ അനുവദിച്ചു

cntv team by cntv team
June 28, 2025
in Kerala
A A
വഴിക്കടവിലെ അനന്തുവിൻ്റെ മരണം; കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ അനുവദിച്ചു
0
SHARES
80
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ പതിനഞ്ചുകാരൻ അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകും. കുടുംബത്തിന് 5 ലക്ഷം നൽകാൻ സർക്കാർ ഉത്തരവിറക്കി. തുക വിതരണം ചെയ്യാൻ ജില്ലാ കളക്ടറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രത്യേക കേസായി പരിഗണിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പണം അനുവദിച്ചത്. ചികിത്സയിൽ കഴിയുന്ന ഷാനു വിജയ്, യദു കൃഷ്ണൻ എന്നിവരുടെ മുഴുവൻ ചികിത്സാചിലവും സർക്കാർ വഹിക്കും.ജൂൺ എട്ടിന് രാത്രിയാണ് പണിക്കെണിയിൽ നിന്ന് ഷോക്കേറ്റ് അനന്തു മരിച്ചത്. തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഷോക്കേറ്റത്.ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തുണ്ടായ അനന്തുവിന്റെ മരണം വലിയ രാഷ്ട്രീയകോലാഹലമാണ് നിലമ്പൂരിൽ ഉണ്ടാക്കിയത്. യുഡിഎഫ് വലിയ പ്രതിഷേധമാണ് അന്ന് രാത്രി നടത്തിയത്. ആശുപത്രി റോഡ് തടഞ്ഞും സിപിഐഎം നേതാവ് എ വിജയരാഘവന്റെ വാഹനം തടഞ്ഞുമെല്ലാമായിരുന്നു പ്രതിഷേധം. അനന്തുവിന്റെ മരണം സർക്കാർ സ്‌പോൺസേർഡ് മരണമാണെന്ന ആര്യാടൻ ഷൗക്കത്തിന്റെ പരാമർശവും വലിയ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.സംഭവത്തിൽ മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പന്നികളെ പിടികൂടി ഇറച്ചിയാക്കാനാണ് ഇയാൾ കെണി വെച്ചിരുന്നത് എന്നും പൊലീസ് കണ്ടെത്തിയിരുന്നു. വൈദ്യുത ആഘാതമാണ് അനന്തുവിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. വയറിന്റെ ഭാഗത്തായി മൂന്ന് മുറിവുകളാണ് ഉള്ളത് എന്നും ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

Related Posts

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി
Kerala

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
26
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു
Kerala

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
107
വീണ്ടും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല
Kerala

വീണ്ടും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല

September 18, 2026
87
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
162
കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം
Kerala

കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം

September 18, 2026
32
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ, ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ
Kerala

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ, ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ

September 18, 2026
28
Next Post
വായനയുടെ വിജയജാലകം തുറന്ന് അൽഫലാഹ് വിദ്യാർത്ഥികൾ

വായനയുടെ വിജയജാലകം തുറന്ന് അൽഫലാഹ് വിദ്യാർത്ഥികൾ

Recent News

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി

September 19, 2026
64
നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ

നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ

September 19, 2026
28
വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

September 19, 2026
43
പൊന്നാനി ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

പൊന്നാനി ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

September 19, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025