ചങ്ങരംകുളം:ചങ്ങരംകുളം ഐയിനിച്ചോട് സ്കൂളിന്റെ പരിസരത്ത് വെച്ച് കല്ലൂർമ്മ സ്വദേശിനിയുടെ മാല പൊട്ടിക്കാൻ ശ്രമം.വെള്ളിയാഴ്ച കാലത്ത് ഒൻപത് മണിയോടെ ആയിരുന്നു സംഭവം. ബൈക്കിൽ എത്തിയ യുവാവ് മാല പൊട്ടിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം കല്ലൂർമ്മ പെരുമ്പാളിൽ സ്കൂളിൽ പോകുന്ന വിദ്യാര്‍ത്ഥിനിയെ വഴിയിൽ തടഞ്ഞ് മോഷ്ടാവ് കൈചെയിൻ പൊട്ടിച്ചു കൊണ്ട് പോയിരുന്നു.