• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ല, ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് അംബേദ്കര്‍ക്കുള്ള ശ്രദ്ധാഞ്ജലി’, നരേന്ദ്ര മോദി

ckmnews by ckmnews
November 8, 2024
in National
A A
‘കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ല, ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് അംബേദ്കര്‍ക്കുള്ള ശ്രദ്ധാഞ്ജലി’, നരേന്ദ്ര മോദി
0
SHARES
165
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് അംബേദ്കര്‍ക്കുള്ള ശ്രദ്ധാഞ്ജലിയെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസിന്റേത് നുണയുടെ കടയെന്നും മോദി വിമര്‍ശിച്ചു. കര്‍ണാടകയിലും ഹിമാചലിലും തെലങ്കാനയിലും അധികാരത്തില്‍ വന്നത് നുണ പരത്തിയെന്നും അധികാരത്തില്‍ വന്നതോടെ വാഗ്ദാനങ്ങള്‍ മറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖജനാവ് കാലിയായി. അഴിമതി പെരുകി. മറ്റു പാര്‍ട്ടികളുടെ സഹായത്തോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി SC-ST-OBC വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദ ഉണ്ടാക്കുന്നു – മോദി ആരോപിച്ചു. കോണ്‍ഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണെന്നും ഭരണഘടനയെ സംരക്ഷിക്കുന്നവര്‍ എന്ന് പറഞ്ഞു കാലി പേജുകളുള്ള ഭരണഘടനയുമായി കറങ്ങുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യം ഭരിക്കുന്നത് പാവപ്പെട്ടവനെ കുറിച്ച് ചിന്തിക്കുന്ന സര്‍ക്കാരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 25 കോടി പേരെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയെന്നും പാവപ്പെട്ടവര്‍ക്കായി നിരവധി കേന്ദ്ര പദ്ധതികള്‍ നടപ്പാക്കിയെന്നും മോദി വ്യക്തമാക്കി. അതിന്റെ ഗുണം മഹാരാഷ്ട്രയില്‍ ലഭിക്കുന്നതിന് സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് ഗുണകരമാകുന്ന പദ്ധതികള്‍ക്കെല്ലാം എതിരാണെന്നും വിമര്‍ശിച്ചു.

Related Posts

‘കേരളത്തിൽ എൽഡിഎഫും യുഡിഎഫും പരാജയം ഉറപ്പിച്ചുകഴിഞ്ഞു, ബംഗാളും മാറ്റത്തിന് തയാറാകണം’; ബംഗാളിൽ കേരള തിരഞ്ഞെടുപ്പ് പരാമർശിച്ച് പ്രധാനമന്ത്രി
National

‘കേരളത്തിൽ എൽഡിഎഫും യുഡിഎഫും പരാജയം ഉറപ്പിച്ചുകഴിഞ്ഞു, ബംഗാളും മാറ്റത്തിന് തയാറാകണം’; ബംഗാളിൽ കേരള തിരഞ്ഞെടുപ്പ് പരാമർശിച്ച് പ്രധാനമന്ത്രി

April 11, 2026
63
സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത; KSRTC ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
National

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത; KSRTC ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

April 10, 2026
51
ആഭ്യന്തര അന്വേഷണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു
National

ആഭ്യന്തര അന്വേഷണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു

April 10, 2026
81
പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്
National

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

April 10, 2026
108
ഇനി ഡാറ്റയില്ലാതെയും ഫോണ്‍ ഉപയോഗിക്കാം; ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണ്‍വിളികള്‍ മാത്രമുള്ള റീചാര്‍ജിന് നിര്‍ദേശം
Latest News

ഇനി ഡാറ്റയില്ലാതെയും ഫോണ്‍ ഉപയോഗിക്കാം; ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണ്‍വിളികള്‍ മാത്രമുള്ള റീചാര്‍ജിന് നിര്‍ദേശം

April 9, 2026
322
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയപാതകളിലെ ടോൾ പ്ലാസകൾ ഡിജിറ്റലാകുന്നു; ഡിജിറ്റൽ പേയ്മെന്റ്സ് ഒൺലി
National

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയപാതകളിലെ ടോൾ പ്ലാസകൾ ഡിജിറ്റലാകുന്നു; ഡിജിറ്റൽ പേയ്മെന്റ്സ് ഒൺലി

April 8, 2026
118
Next Post
ചങ്ങരംകുളത്ത് ബൈക്കിൽ എത്തിയ ആൾ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചെന്ന് പരാതി’പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളത്ത് ബൈക്കിൽ എത്തിയ ആൾ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചെന്ന് പരാതി'പോലീസ് അന്വേഷണം തുടങ്ങി

Recent News

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

April 11, 2026
911
കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

April 11, 2026
676
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

April 11, 2026
42
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

April 11, 2026
107
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025