• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

സൈക്കിളിലെത്തിയ ആണ്‍കുട്ടി ‘ഹായ്’ പറഞ്ഞു, പിന്നാലെ കയറിപ്പിടിച്ചു; പൊട്ടിക്കരഞ്ഞ് യുവതി

ckmnews by ckmnews
November 7, 2024
in National
A A
സൈക്കിളിലെത്തിയ ആണ്‍കുട്ടി ‘ഹായ്’ പറഞ്ഞു, പിന്നാലെ  കയറിപ്പിടിച്ചു; പൊട്ടിക്കരഞ്ഞ് യുവതി
0
SHARES
981
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബെംഗളൂരു നഗരത്തില്‍ വച്ച് തനിക്ക് നേരിട്ട ലൈംഗികാതിക്രമം വിവരിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍. പത്തുവയസ് മാത്രം പ്രായം വരുന്ന ആണ്‍കുട്ടിയില്‍ നിന്നാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് പെണ്‍കുട്ടി പറയുന്നു. ബിടിഎം ലേഔട്ടിലൂടെ വിഡിയോ എടുത്ത് നടന്ന് നീങ്ങുന്നതിനിടെ സൈക്കിളിലെത്തിയ ആണ്‍കുട്ടി ഹായ് പറഞ്ഞ് അഭിവാദനം ചെയ്തു, പിന്നാലെ മാറിടത്തില്‍ കയറിപ്പിടിച്ച ശേഷം പാഞ്ഞുപോയി. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാനാവാതെ താന്‍ നടുങ്ങി വിറച്ച് നിന്നുവെന്ന് യുവതി വിഡിയോയില്‍ വിവരിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ബെംഗളൂരു നഗരത്തില്‍ പോലും ഇതാണ് അവസ്ഥയെങ്കില്‍ സ്ത്രീകള്‍ എങ്ങനെ പുറത്തിറങ്ങി നടക്കുമെന്ന് അവര്‍ ചോദിക്കുന്നു. ആണ്‍കുട്ടി കടന്നു പിടിച്ചതിന്‍റെ അടയാളങ്ങള്‍ താന്‍ ധരിച്ച ടോപ്പിലുള്ളതും അവര്‍ വിഡിയോയില്‍ കാണിക്കുന്നുണ്ട്. സൈക്കിളില്‍ കടന്നു കളഞ്ഞ ആണ്‍കുട്ടിയെ തിരയാന്‍ അവിടെ ഉണ്ടായിരുന്നവര്‍ തന്നെ സഹായിച്ചതായും യുവതി പറയുന്നു. നടുക്കം മാറുന്നില്ലെന്നാണ് യുവതിയുടെ വിഡിയോയ്ക്ക് ചുവടെ ആളുകള്‍ പ്രതികരിച്ചിരിക്കുന്നത്. പലരും പിന്തുണ അറിയിക്കുമ്പോള്‍ യുവതിയുടേത് നാടകമാണെന്നും പത്തുവയസുകാരന്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതാന്‍ വയ്യെന്നും ചിലര്‍ കുറിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാട്ടുകാരും പരിസരത്തുള്ളവരും സഹായിക്കണമെന്നും പൊലീസെത്തുമ്പോഴേക്കും അക്രമികള്‍ കടന്നുകളയുന്നത് തടയണമെന്നും മറ്റുചിലരും കുറിച്ചു. അതേസമയം, തന്നോട് അതിക്രമം കാണിച്ച ആണ്‍കുട്ടിക്കെതിരെ ഔദ്യോഗികമായി പരാതി നല്‍കാന്‍ യുവതി തയ്യാറായില്ല. എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് കേസുകളിലേക്കും മറ്റും കുട്ടിയെ വലിച്ചിഴയ്ക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും മേലില്‍ ഇങ്ങനെ ആവര്‍ത്തിക്കാതിരിക്കാനുള്ള ബോധവല്‍ക്കരണം നല്‍കണമെന്നും യുവതി വ്യക്തമാക്കുന്നു. ബെംഗളൂരു പൊലീസിന്‍റെ ഭാഗത്ത് നിന്നും തനിക്ക് വലിയ സഹായമാണ് ഉണ്ടായതെന്നും അക്രമിയായ ആണ്‍കുട്ടിയെ ഉടനടി അവര്‍ പിടികൂടിയെന്നും അവര്‍ പറഞ്ഞു. പത്തുവയസുകാരന്‍ തന്നെയാണ് ലൈംഗികാതിക്രമം നടത്തിയതെന്നും സൈക്കിളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തി വരുന്ന വഴിയാണ് ആണ്‍കുട്ടി യുവതിയോട് അപമര്യാദയായി പെരുമാറിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ ഭാവിയെ കരുതി കേസ് റജിസ്റ്റര്‍ ചെയ്യേണ്ടെന്നാണ് യുവതി പറഞ്ഞതെങ്കിലും മാതൃകാപരമായ ശിക്ഷ നല്‍കാന്‍ ശ്രമിക്കുമെന്ന് ഡിസിപി അറിയിച്ചു.

Related Posts

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ
National

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

September 26, 2026
99
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
8
ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI
Kerala

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

September 26, 2026
109
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
National

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

September 26, 2026
35
ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി
National

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

September 24, 2026
103
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ
Kerala

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

September 23, 2026
198
Next Post
ഒടിടി അലർട്ട്: നാളെ ഡിജിറ്റൽ റിലീസിനെത്തുന്ന 3 ബിഗ് ബജറ്റ് സിനിമകൾ ഇവയൊക്കെയാണ്

ഒടിടി അലർട്ട്: നാളെ ഡിജിറ്റൽ റിലീസിനെത്തുന്ന 3 ബിഗ് ബജറ്റ് സിനിമകൾ ഇവയൊക്കെയാണ്

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025