• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ഒടിടി അലർട്ട്: നാളെ ഡിജിറ്റൽ റിലീസിനെത്തുന്ന 3 ബിഗ് ബജറ്റ് സിനിമകൾ ഇവയൊക്കെയാണ്

ckmnews by ckmnews
November 7, 2024
in Entertainment
A A
ഒടിടി അലർട്ട്: നാളെ ഡിജിറ്റൽ റിലീസിനെത്തുന്ന 3 ബിഗ് ബജറ്റ് സിനിമകൾ ഇവയൊക്കെയാണ്
0
SHARES
504
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിനിമാപ്രേമികൾക്ക് ആഘോഷിക്കാൻ അവസരമൊരുക്കി നാളെ മോളിവുഡ് അടക്കം മൂന്നു ഇൻഡസ്ട്രികളിലെ ബിഗ് ബജറ്റ് ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നു. തിയറ്ററുകളിൽ സിനിമ കാണാനാകാതെ പോയവർക്കും ഒന്ന് കൂടി ആസ്വദിക്കാൻ ഇരിക്കുന്നവർക്കും നാളെ മുതൽ ഈ സിനിമകൾ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായി തുടങ്ങും.ടോവിനോ നായകാനായി എത്തിയ മലയാളം ബിഗ് ബജറ്റ് ചിത്രം അജയന്‍റെ രണ്ടാം മോഷണം, സൂപ്പർസ്റ്റാർ രജനികാന്ത് അഭിനയിച്ച തമിഴ് ചിത്രം വേട്ടൈയാൻ, ജൂനിയർ എൻ ടി ആർ ചിത്രം ദേവര-പാർട്ട് വൺ എന്നിവയാണ് നാളെ ഒടിടിയിലെത്തുന്നത്.ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രമാണ് എആർഎം എന്നറിയപ്പെടുന്ന അജയന്‍റെ രണ്ടാം മോഷണം. ഓണം റിലീസായി വെള്ളിത്തിരയിലെത്തിയ ചിത്രം 100 കോടിക്ക് മുകളിൽ നേടി ബോക്സ് ഓഫീസിൽ വന തരംഗം സൃഷ്ടിച്ചിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നാളെ (നവംബർ 8) മുതൽ ചിത്രം ആസ്വദിക്കാം. ടൊവിനോ തോമസ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, സഞ്ജു ശിവറാം, ഹരീഷ് ഉത്തമൻ, രോഹിണി, ജഗദീഷ്, അജു വർഗീസ്, സുധീഷ്, ബിജു കുട്ടൻ എന്നിവരാണ് ഈ ആക്ഷൻ ഡ്രാമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തിയ 300 കോടി ബജറ്റിൽ ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യൻ ആമസോൺ പ്രൈമിലാണ് ഡിജിറ്റൽ റിലീസാകുന്നത്. രജനികാന്തിനൊപ്പം മഞ്ജുവാര്യര്‍, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍ എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്.ജൂനിയര്‍ എന്‍ടിആർ പ്രാധാന വേഷത്തിലെത്തി വൻ ഹിറ്റായി മാറിയ ചിത്രമാണ് ദേവര പാർട്ട് വണ്ണും നാളെ ഒടിടിയിലെത്തും. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ലഭ്യമാകും. സെപ്റ്റംബര്‍ 27ന് ആണ് ദേവര തിയേറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ബോസ്‌ഓഫീസിൽ ഹിറ്റായ ചിത്രം ആഗോളതലത്തിൽ 500 കോടിയിലധികം രൂപ നേടിയിരുന്നു.

Related Posts

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ
Entertainment

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
153
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’
Entertainment

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
54
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍
Entertainment

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍

July 21, 2026
70
കാത്തിരിപ്പിന് അവസാനം; ജനനായകൻ ഈ മാസം 23 ന്, വരുന്നത് വിജയ്‌യുടെ അവസാന ചിത്രം
Entertainment

കാത്തിരിപ്പിന് അവസാനം; ജനനായകൻ ഈ മാസം 23 ന്, വരുന്നത് വിജയ്‌യുടെ അവസാന ചിത്രം

July 15, 2026
65
ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന
Entertainment

ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന

July 10, 2026
32
ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ചിത്രം ഉടൻ റിലീസിനെത്തും
Entertainment

ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ചിത്രം ഉടൻ റിലീസിനെത്തും

July 9, 2026
63
Next Post
അൺലിമിറ്റഡ് 5G; ഏറ്റവും ചെറിയ പ്ലാൻ പുറത്തിറക്കി ജിയോ

അൺലിമിറ്റഡ് 5G; ഏറ്റവും ചെറിയ പ്ലാൻ പുറത്തിറക്കി ജിയോ

Recent News

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
89
പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

August 12, 2026
779
‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

August 12, 2026
103
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025