• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘ദുഷ്ടശക്തികൾക്കെതിരെ ഇന്ത്യ നിശബ്ദത പാലിക്കില്ല’: ഭീകരതയ്‌ക്കെതിരെ ആഗോളതലത്തിൽ പോരാടണമെന്ന് ശശി തരൂർ

cntv team by cntv team
May 25, 2025
in National
A A
‘ദുഷ്ടശക്തികൾക്കെതിരെ ഇന്ത്യ നിശബ്ദത പാലിക്കില്ല’: ഭീകരതയ്‌ക്കെതിരെ ആഗോളതലത്തിൽ പോരാടണമെന്ന് ശശി തരൂർ
0
SHARES
37
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദുഷ്ടശക്തികൾക്കെതിരെ ഇന്ത്യ നിശബ്ദമായി ഇരിക്കില്ലെന്നും ഭീകരവാദത്തിനെതിരെ ആഗോളതലത്തിൽ പോരാടണമെന്നും കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. തീവ്രവാദത്തിനെതിരെ ഇന്ത്യ ഉയര്‍ത്തുന്ന സന്ദേശം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ അയച്ച 7 സർവ കക്ഷി സംഘങ്ങളൽ ഒരു സംഘത്തെ നയിക്കുന്നത് തരൂരാണ്. സംഘത്തിന്റെ അമേരിക്ക സന്ദർശന വേളയിൽ ന്യൂയോർക്ക് നഗരത്തിലെ 9/11 സ്മാരകത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഭീകരതയുടെ ഭീഷണിക്കെതിരെ പരസ്പര ഐക്യദാർഢ്യത്തോടെയും ശക്തിയോടെയും ഒരുമിച്ച് നിൽക്കാൻ ആഗോള സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തത്. അമേരിക്കയെപ്പോലെ തന്നെ ഇന്ത്യയും എങ്ങനെയാണ് ഭീകരതയ്ക്ക് ഇരയായതെന്ന് യുഎസിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ പരാമർശിച്ചുകൊണ്ട് തരൂർ പറഞ്ഞു. പ്രതിനിധി സംഘം ഗയാന, പനാമ, ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളും സന്ദർശിക്കും.”ഭീകരതയുടെ വിപത്തിനെതിരെ നാമെല്ലാവരും ഒരുമിച്ച് നിൽക്കേണ്ടത് എത്ര പ്രധാനമാണെന്ന് ലോകത്തിന് വിശദീകരിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 9/11 ന് ശേഷം അമേരിക്ക ദൃഢനിശ്ചയവും കാണിച്ചതുപോലെ, ഏപ്രിൽ 22 ന് ഇന്ത്യയെ ആക്രമിച്ച ദുഷ്ടശക്തികൾക്കെതിരെയും നമ്മുടെ രാജ്യം നിലകൊണ്ടു,” അദ്ദേഹം പറഞ്ഞു.”ഈ ആക്രമണം നടത്തിയവരും അവർക്ക് ധനസഹായം നൽകിയവരും പരിശീലനം നൽകിയവരും സജ്ജരാക്കിയവരും നേതൃത്വം നൽകിയവരും ഒരു പാഠം പഠിച്ചിട്ടുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷേ ഇത് ആവർത്തിച്ചാൽ ഞങ്ങൾ നിശബ്ദരായി ഇരിക്കില്ലെന്ന് ലോകത്തോട് അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” തരൂർ കൂട്ടിച്ചേർത്തു.നിസംഗമായി ഇരിക്കാനുള്ള സമയമല്ലിത്. മറിച്ച് പരസ്പര ശക്തിക്കും ഐക്യദാർഢ്യത്തിനും വേണ്ടിയുള്ള സമയമാണെന്ന് ലോകം മനസ്സിലാക്കണം. ജനാധിപത്യം, മനുഷ്യ സ്വാതന്ത്ര്യം, വൈവിധ്യം, വ്യത്യസ്ത സമുദായങ്ങളിലെ ആളുകളുടെ സഹവർത്തിത്വം എന്നീ മൂല്യങ്ങളെ അമേരിക്ക എപ്പോഴും വിലമതിച്ചിട്ടുള്ളതാണ്. എന്നാൽ ഭീകരവാദ അക്രമണങ്ങൾ നടത്തുന്നവരുടെ അജണ്ടയിൽ ഇത്തരം മൂല്യങ്ങളൊന്നുമില്ല.തരൂർ പറഞ്ഞു.ഭീകരവാദം എന്നത് പൊതുവായ ഒരു പ്രശ്നമാണെന്ന് ഓർമ്മിപ്പിക്കാനും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഇരകളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗവുമായാണ് ഞങ്ങൾ വന്നത്.ഇത് ഒരു ആഗോള പ്രശ്നമാണ്, ഐക്യത്തോടെ ഇതിനെതിരെ പോരാടണം. ന്യൂയോർക്കിലെ കോൺസുലേറ്റിലെ കോൺഗ്രസിൽ സംസാരിക്കവെ തരൂർ പറഞ്ഞു. ഭീകരവാദികളെ തീർച്ചയായും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഭീകരർ എവിടെയാണ് താമസിക്കുന്നത്, അവർക്ക് സുരക്ഷിതമായ താവളങ്ങൾ ഒരുക്കുന്നതും പരിശീലനം നൽകുന്നതും ധനസഹായം നൽകുന്നതും മാർഗനിർദേശം നൽകുന്നതും ആയുധങ്ങൾ നൽകുന്നതും ആരാണെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഭീകരവാദത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ പരാതികളടക്കം എല്ലാം പരീക്ഷിച്ചു. എന്നാൽ പാക്കിസ്ഥാൻ എല്ലാം നിഷേധിക്കുകയാണ്. ഭീകരവാദികളെ ശിക്ഷിക്കാനോ അവരുടെ താവളങ്ങൾ തകർക്കാനോ പാക്കിസ്ഥാൻ ശ്രമിച്ചിട്ടില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
216
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
National

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
36
ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
Crime

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

September 18, 2026
138
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
35
15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം: മുതിർന്നവരുടെ അപേക്ഷാഫീസിലും വർദ്ധനവ്
National

15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം: മുതിർന്നവരുടെ അപേക്ഷാഫീസിലും വർദ്ധനവ്

September 18, 2026
272
അധ്യാപകർക്ക് പ്രൈമറി ടീച്ചർ എജുക്കേഷൻ ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രം
National

അധ്യാപകർക്ക് പ്രൈമറി ടീച്ചർ എജുക്കേഷൻ ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രം

September 18, 2026
70
Next Post
ബിജു മേനോൻ- ജോജു ജോർജ് കോമ്പോ; ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളൻ’ അപ്ഡേറ്റ്

ബിജു മേനോൻ- ജോജു ജോർജ് കോമ്പോ; ജീത്തു ജോസഫിന്റെ 'വലതുവശത്തെ കള്ളൻ' അപ്ഡേറ്റ്

Recent News

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
244
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
38
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
23
വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ല, മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്- സുരേഷ് ഗോപി

വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ല, മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്- സുരേഷ് ഗോപി

September 19, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025