• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ബിജു മേനോൻ- ജോജു ജോർജ് കോമ്പോ; ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളൻ’ അപ്ഡേറ്റ്

cntv team by cntv team
May 25, 2025
in Entertainment
A A
ബിജു മേനോൻ- ജോജു ജോർജ് കോമ്പോ; ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളൻ’ അപ്ഡേറ്റ്
0
SHARES
61
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളന്റെ’ പുതിയ അപ്ഡേറ്റ് പുറത്ത്. സിനിമയുടെ ഷൂട്ടിം​ഗ് മെയ് 26 അതായത് നാളെ ആരംഭിക്കുന്നുവെന്നാണ് പുതിയ വിവരം. ജോജു ജോർജും ബിജു മേനോനും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മറ്റ് താരങ്ങളുടെ വിവരം പിന്നാലെ പുറത്തുവരും. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. യേശുക്രിസ്തുവിനെ രണ്ട് കള്ളന്‍മാര്‍ക്കിടയിലായാണ് കുരിശിലില്‍ തറച്ചത്. ഇതില്‍ വലത് വശത്തെ കള്ളന്‍ നല്ല കള്ളനായിരുന്നു. അവസാന നിമിഷം തന്‍റെ കുറ്റങ്ങള്‍ മനസ്സിലാക്കി പശ്ചാത്തപിച്ച ആ കള്ളന് യേശുക്രിസ്തു പറുദീസ വാഗ്ദാനം ചെയ്തതായി ബൈബിളിലുണ്ട്. ഈ കഥയോട് കൂട്ടിവായിക്കേണ്ടതാകുമോ സിനിമ എന്നാണ് ടൈറ്റിൽ സൂചന നൽകുന്നത്. ‘മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ ലുക്ക് നേരത്തെ പുറത്തിറങ്ങിയതും. ഒരു കുറ്റാന്വേഷണ സിനിമയാണെന്നാണ് സൂചന. ഒരു മേശയിൽ പൊലീസ് കേസ് ഫയലും കമ്പ്യൂട്ടറും വയർ‍ലെസും താക്കോൽകൂട്ടവും കണ്ണടയും ഇരിക്കുന്നതായിരുന്നു ടൈറ്റിൽ പോസ്റ്റർ. മേശയുടെ ഇരുവശങ്ങളിൽ രണ്ടുപേർ‍ ഇരിക്കുന്നതായും ചെറിയ സൂചന പോസ്റ്ററിലുണ്ടായിരുന്നു. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ വരും ദിവസങ്ങളിൽ പുറത്തുവിടാനിരിക്കുകയാണ് അണിയറപ്രവർത്തകർ. ബേസിൽ ജോസഫ് നായകനായെത്തിയ നുണക്കുഴിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം. ഈ പടം ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് എന്നിവയാണ് മുന്‍ ചിത്രങ്ങള്‍.

Related Posts

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
60
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
172
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
35
രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്
Entertainment

രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്

September 16, 2026
95
പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്
Entertainment

പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്

September 11, 2026
48
മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ
Entertainment

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ

September 7, 2026
92
Next Post
ജോയ്‌ഫുൾ മാത്രമല്ല ചിയർഫുള്ളുമായ സ്ഥാനാർത്ഥിയാകും നിലമ്പൂരിൽ ഉണ്ടാകുയെന്ന് സണ്ണി ജോസഫ്

ജോയ്‌ഫുൾ മാത്രമല്ല ചിയർഫുള്ളുമായ സ്ഥാനാർത്ഥിയാകും നിലമ്പൂരിൽ ഉണ്ടാകുയെന്ന് സണ്ണി ജോസഫ്

Recent News

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
32
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
13
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
12
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
352
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025