• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആർ.എ.സി. ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായി; റെയിൽവേയ്ക്ക് 25,000 പിഴ

ckmnews by ckmnews
November 26, 2026
in Kerala
A A
ആർ.എ.സി. ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായി; റെയിൽവേയ്ക്ക് 25,000 പിഴ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരിന്തൽമണ്ണ: മലയാളി നിയമവിദ്യാർഥി മുംബൈയിൽനിന്ന് കേരളത്തിലേക്ക് വരാനായി നേത്രാവതി എക്‌സ്പ്രസിൽ ബുക്ക് ചെയ്ത ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായതുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവേ, ഐ.ആർ.സി.ടി.സി. എന്നിവക്കെതിരേ നൽകിയ പരാതിയിൽ വിദ്യാർഥിക്ക് അനുകൂലമായി മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. റെയിൽവേയ്ക്ക് 25,000 രൂപയാണ് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പിഴയിട്ടത്. മുംബൈ കെ.സി. ലോ കോളേജിലെ നിയമവിദ്യാർഥി മഞ്ചേരി സ്വദേശി സി. യദുകൃഷ്ണൻ നൽകിയ പരാതിയിലാണ് വിധി. പെരിന്തൽമണ്ണ സ്വദേശി അഡ്വ. അശ്വിൻ രാജ് ആണ് യദുകൃഷ്ണനുവേണ്ടി ഹാജരായത്.

2024 സെപ്റ്റംബർ ഒൻപതിനാണ് ടിക്കറ്റ് റദ്ദായ സംഭവം. ബുക്ക് ചെയ്ത ശേഷം ആർ.എ.സി. 44 എന്നതിലേക്ക് അപ്‌ഡേറ്റ് ആയ ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് വെയ്റ്റിങ് ലിസ്റ്റ് 1 ആയി താഴേക്ക് മാറുകയും യാത്രയ്ക്കു മുൻപ് റദ്ദാവുകയുമായിരുന്നു. ഐ.ആർ.സി.ടി.സി. (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ആപ്പ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിലും സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് കാരണമാണ് ടിക്കറ്റ് റദ്ദാവാൻ ഇടയായതെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

ഓപ്പറേഷണൽ ആവശ്യങ്ങൾ കാരണം ട്രെയിനിലെ 3 എ കോച്ച് മാറ്റി 3 ഇ കോച്ച് ഉൾപ്പെടുത്തിയതോടെയാണ് യാത്രക്കാരുടെ പുനർവിന്യാസവും റിസർവേഷൻ സ്റ്റാറ്റസിൽ മാറ്റങ്ങളും ഉണ്ടായതെന്ന് റെയിൽവേ വിശദീകരിച്ചു. ജി.എസ്.ടി. ഉൾപ്പെടെ 1,819 രൂപയായിരുന്നു ആദ്യ ടിക്കറ്റിന്റെ നിരക്ക്. ക്ലർക്കേജ് ചാർജായി 65 രൂപ കുറച്ചശേഷം 1,730 രൂപയാണ് റീഫണ്ടായി ലഭിച്ചത്. താൻ ടിക്കറ്റ് റദ്ദാക്കിയിട്ടില്ലെന്നും സ്റ്റാറ്റസ് മാറ്റുകയോ ടിക്കറ്റ് റദ്ദാക്കുകയോ ചെയ്തതിനെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിച്ചില്ലെന്നും യദുകൃഷ്ണൻ പരാതിയിൽ പറഞ്ഞു. ടിക്കറ്റ് റദ്ദാക്കിയതിനെ തുടർന്ന് 2024 സെപ്റ്റംബർ 9-ന് അതേ ട്രെയിനിൽ കറന്റ് ടിക്കറ്റ് ബുക്ക് ചെയ്താണ് പരാതിക്കാരൻ യാത്ര ചെയ്തത്.

ടിക്കറ്റ് റദ്ദാക്കിയതും അധിക തുക ചെലവഴിക്കേണ്ടിവന്നതും റീഫണ്ടിൽ തുക കുറച്ചതും ചൂണ്ടിക്കാട്ടിയാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവുപ്രകാരം മുംബൈ സെൻട്രൽ റെയിൽവേ അഡീഷണൽ ജനറൽ മാനേജർ യദുകൃഷ്ണയ്ക്ക് 20,000 രൂപ നഷ്ടപരിഹാരവും വ്യവഹാരച്ചെലവായി 5,000 രൂപയും നൽകണം.

പ്രസിഡന്റ് കെ. മോഹൻദാസൻ, അംഗങ്ങളായ സി. പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവരടങ്ങിയ കമ്മിഷനാണ് ഉത്തരവിട്ടത്. 45 ദിവസത്തിനകം ഉത്തരവ് നടപ്പാക്കണം.

Related Posts

ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ
Crime

ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ

November 26, 2026
8
കെഎസ്‌ആർടിസി യാത്രക്കാർക്ക് വമ്പൻ ഓഫർ; ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ക്യാഷ്‌ബാക്ക്, അറിയേണ്ടതെല്ലാം
Kerala

കെഎസ്‌ആർടിസി യാത്രക്കാർക്ക് വമ്പൻ ഓഫർ; ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ക്യാഷ്‌ബാക്ക്, അറിയേണ്ടതെല്ലാം

November 26, 2026
2
വൻ വിലയിടിവിന് പിന്നാലെ കുതിച്ചുകയറി സ്വർണവില
Business

വൻ വിലയിടിവിന് പിന്നാലെ കുതിച്ചുകയറി സ്വർണവില

November 26, 2026
19
മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാൻ പുതിയ സംവിധാനം; നടപടിയുമായി ആരോഗ്യവകുപ്പ്
Kerala

മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാൻ പുതിയ സംവിധാനം; നടപടിയുമായി ആരോഗ്യവകുപ്പ്

November 26, 2026
17
കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ; ബിസ്‌ലെരി ഉൾപ്പെടെയുള്ള കമ്പനികളിൽ പരിശോധനയ്ക്ക് നിർദേശം
Kerala

കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ; ബിസ്‌ലെരി ഉൾപ്പെടെയുള്ള കമ്പനികളിൽ പരിശോധനയ്ക്ക് നിർദേശം

November 26, 2026
3
ധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; കൊലവിളി പ്രസംഗവുമായി ടി ഐ മധുസൂദനൻ
Kerala

ധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; കൊലവിളി പ്രസംഗവുമായി ടി ഐ മധുസൂദനൻ

November 26, 2026
28

Recent News

ആർ.എ.സി. ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായി; റെയിൽവേയ്ക്ക് 25,000 പിഴ

ആർ.എ.സി. ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായി; റെയിൽവേയ്ക്ക് 25,000 പിഴ

November 26, 2026
2
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ

ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ

November 26, 2026
8
കെഎസ്‌ആർടിസി യാത്രക്കാർക്ക് വമ്പൻ ഓഫർ; ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ക്യാഷ്‌ബാക്ക്, അറിയേണ്ടതെല്ലാം

കെഎസ്‌ആർടിസി യാത്രക്കാർക്ക് വമ്പൻ ഓഫർ; ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ക്യാഷ്‌ബാക്ക്, അറിയേണ്ടതെല്ലാം

November 26, 2026
2
വൻ വിലയിടിവിന് പിന്നാലെ കുതിച്ചുകയറി സ്വർണവില

വൻ വിലയിടിവിന് പിന്നാലെ കുതിച്ചുകയറി സ്വർണവില

November 26, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025