• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Technology

840 രൂപയ്ക്ക് താഴെയുള്ള സാറ്റലൈറ്റ് ഡേറ്റ പ്ലാനുകള്‍ ഉടന്‍ ഇന്ത്യയില്‍; സേവനമാരംഭിക്കാനൊരുങ്ങി സ്റ്റാര്‍ലിങ്ക്

cntv team by cntv team
May 24, 2025
in Technology
A A
840 രൂപയ്ക്ക് താഴെയുള്ള സാറ്റലൈറ്റ് ഡേറ്റ പ്ലാനുകള്‍ ഉടന്‍ ഇന്ത്യയില്‍; സേവനമാരംഭിക്കാനൊരുങ്ങി സ്റ്റാര്‍ലിങ്ക്
0
SHARES
130
VIEWS
Share on WhatsappShare on Facebook

പ്രതിമാസം കുറഞ്ഞ നിരക്കിലുള്ള അൺലിമിറ്റഡ് ഡേറ്റ പ്ലാനുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങൾ. ഇതിലൂടെ പത്ത് ഡോളറിന് താഴെ, ഏകദേശം 840 രൂപയ്ക്ക് കീഴിൽ അതിവേഗതയിലുള്ള അൺലിമിറ്റഡ് ഡേറ്റ പ്ലാനുകൾ ഇന്ത്യയിൽ ലഭ്യമാകുമെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇന്ത്യയിൽ ഈ സേവനം തുടങ്ങുന്നതിനായി വലിയ ഫീസ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കാൻ നീക്കമുണ്ടെങ്കിലും വിപണിയുടെ വലിപ്പം മുന്നിൽ കണ്ട് കമ്പനികൾ പിന്മാറില്ലെന്നാണ് സൂചന.മൊത്തവരുമാനത്തിൽ നിന്ന് നാല് ശതമാനം ലെവിയും, ഒരു മെഗാഹെട്സ് സ്പെക്ട്രത്തിന് കുറഞ്ഞത് 3,500 രൂപ വാർഷിക ഫീസും ട്രായ് കമ്പനികൾക്ക് വെച്ച മാനദണ്ഡങ്ങളിലുണ്ട്. കൂടാതെ വാണിജ്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് ഉപഗ്രഹ ആശയവിനിമയ ദാതാക്കൾ 8 ശതമാനം ലൈസൻസ് ഫീസും ട്രായിക്ക്‌ നൽകേണ്ടതുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് ഈ നിർദ്ദേശങ്ങൾ സർക്കാരിന്റെ അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.അതേസമയം വിലക്കുറവ് ഉണ്ടെങ്കിലും പരിമിതമായ ഉപഗ്രഹ ശേഷി സ്റ്റാർലിങ്കിന്റെ വേഗത്തിലുള്ള വളർച്ച തടയുമെന്ന് വിദഗ്ധർ പറയുന്നു. ഐഐഎഫ്എൽ റിസർച്ചിന്റെ കണക്കനുസരിച്ച് സ്റ്റാർലിങ്കിന്റെ നിലവിലെ 7,000 ഉപഗ്രഹങ്ങൾക്ക് ആഗോളതലത്തിൽ ഏകദേശം 4 ദശലക്ഷം ഉപയോക്താക്കൾക്ക് സേവനം നൽകാനുള്ള ശേഷിയാണ് ഉള്ളത്. 8,000 ഉപഗ്രഹങ്ങളിലേക്ക് ഇവ വികസിപ്പിച്ചാലും, 2030 സാമ്പത്തിക വർഷത്തോടെ ഏകദേശം 1.5 ദശലക്ഷം ഇന്ത്യൻ ഉപഭോക്താക്കൾക്ക് മാത്രമേ സേവനം നൽകാൻ കഴിയൂ എന്നും റിപ്പോർട്ട് പറയുന്നു.

Related Posts

ഫോട്ടോകൾ ഒറ്റക്ലിക്കിൽ വീഡിയോ ആക്കാം; യൂട്യൂബ് ഷോർട്‌സിലേക്ക് പുതിയ അപ്‌ഡേറ്റുകളുമായി ഗൂഗിൾ
Technology

ഫോട്ടോകൾ ഒറ്റക്ലിക്കിൽ വീഡിയോ ആക്കാം; യൂട്യൂബ് ഷോർട്‌സിലേക്ക് പുതിയ അപ്‌ഡേറ്റുകളുമായി ഗൂഗിൾ

July 26, 2025
അശ്ലീല ഉള്ളടക്കം; 25 പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
National

അശ്ലീല ഉള്ളടക്കം; 25 പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

July 25, 2025
Apple iOS 26 ബീറ്റ 4, ലിക്വിഡ് ഗ്ലാസ് ഡിസൈനും എഐ വാർത്താ സംഗ്രഹങ്ങളും തിരികെ കൊണ്ടുവരുന്നു
Latest News

Apple iOS 26 ബീറ്റ 4, ലിക്വിഡ് ഗ്ലാസ് ഡിസൈനും എഐ വാർത്താ സംഗ്രഹങ്ങളും തിരികെ കൊണ്ടുവരുന്നു

July 23, 2025
ലക്ഷം കവിഞ്ഞ് ട്രാവൽ കാർഡും ചലോ ആപ്പും; ഹിറ്റടിച്ച് കെഎസ്ആര്‍ടിസിയുടെ നൂതന സേവന സംവിധാനങ്ങൾ
Kerala

ലക്ഷം കവിഞ്ഞ് ട്രാവൽ കാർഡും ചലോ ആപ്പും; ഹിറ്റടിച്ച് കെഎസ്ആര്‍ടിസിയുടെ നൂതന സേവന സംവിധാനങ്ങൾ

July 18, 2025
ഗൂഗിള്‍ പിക്‌സല്‍ 10 സീരീസ് വരുന്നു ! തീയ്യതി പ്രഖ്യാപിച്ച് കമ്പനി
Latest News

ഗൂഗിള്‍ പിക്‌സല്‍ 10 സീരീസ് വരുന്നു ! തീയ്യതി പ്രഖ്യാപിച്ച് കമ്പനി

July 18, 2025
facebook
Latest News

ഒരുകോടിയിലധികം FB അക്കൗണ്ടുകൾ നീക്കംചെയ്ത് മെറ്റ; പിറകിലെ യഥാർത്ഥ കാരണം അറിയാമോ?

July 15, 2025
Next Post
പകർച്ചവ്യാധി സാധ്യത; കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

പകർച്ചവ്യാധി സാധ്യത; കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

Recent News

ആനക്കര മലമൽക്കാവിൽ താണിക്കുന്നിൽ യുവാവിനെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ആനക്കര മലമൽക്കാവിൽ താണിക്കുന്നിൽ യുവാവിനെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

July 28, 2025
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്

July 28, 2025
എല്ലാ തെരുവുനായ്ക്കളേയും തരാം, കൊണ്ടുപൊയ്‌ക്കോളൂ’; തെരുവുനായ പ്രശ്‌നത്തിലെ ഹര്‍ജിയെ എതിര്‍ത്ത മൃഗസ്‌നേഹിയോട് ഹൈക്കോടതി

എല്ലാ തെരുവുനായ്ക്കളേയും തരാം, കൊണ്ടുപൊയ്‌ക്കോളൂ’; തെരുവുനായ പ്രശ്‌നത്തിലെ ഹര്‍ജിയെ എതിര്‍ത്ത മൃഗസ്‌നേഹിയോട് ഹൈക്കോടതി

July 28, 2025
ചങ്ങരംകുളം കല്ലൂർമ അപ്പനത്ത് വീട്ടിൽ കാർത്യായനി അമ്മ നിര്യാതനായി

ചങ്ങരംകുളം കല്ലൂർമ അപ്പനത്ത് വീട്ടിൽ കാർത്യായനി അമ്മ നിര്യാതനായി

July 28, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025